ക​പ്പ​ല്‍​ശാ​ല​യി​ലെ പൊ​ട്ടി​ത്തെ​റിക്കു കാരണം അ​​​സ​​​റ്റി​​​ലി​​​ന്‍ വാതകം

കൊച്ചി: അ​​ഞ്ചു പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കിയ ഒ​​​എ​​​ന്‍​​​ജി​​​സി​​​യു​​​ടെ സാ​​​ഗ​​​ര്‍​​​ഭൂ​​​ഷ​​​ണ്‍ ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യ പൊട്ടിത്തെറിക്ക്​ കാരണം അസറ്റലിന്‍ വാതകം ചോര്‍ച്ചയാണെന്ന്​ സ്​ഥിരീകരിച്ചു. ഫോറന്‍സിക്​ പരിശോധനയിലാണ്​ വാതകച്ചോര്‍ച്ചയാണ്​ കാരണമെന്ന്​ സ്​ഥിരീകരിച്ചത്​.

ഗ്യാസ്​ കട്ടറില്‍ നിന്നും തലേദിവസം വാതകം ചോര്‍ന്നിരുന്നു. എന്നാല്‍ വാ​​​ത​​​കം എ​​​ങ്ങ​​​നെ ചോ​​​ര്‍​​​ന്നു, സം​​ഭ​​വ​​ദി​​വ​​സം രാ​​​വി​​​ലെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ വാ​​​ത​​​ക​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യം എ​​​ന്തു​​കൊ​​​ണ്ടു ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷിച്ചുവരികയാണ്.

    അ​​​സ​​​റ്റി​​​ലി​​​ന്‍ ക​​​ത്തി​​​യാ​​​ല്‍ വി​​​ഷ​​​വാ​​​ത​​​ക​​​മാ​​​യി മാ​​​റാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഇ​​​തു ശ്വ​​​സി​​​ച്ച​​താ​​​കാം മ​​​ര​​​ണ​​കാ​​ര​​ണം. പോ​​​സ്റ്റ്മോ​​​ര്‍​​​ട്ട​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ര്‍​​​ട്ടും മറ്റും ല​​​ഭി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കൂ​​​വെ​​​ന്നു ഫാ​​​ക്ട​​​റീ​​​സ് ആ​​​ന്‍​​​ഡ് ബോ​​​യി​​​ലേ​​​ഴ്സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി. ​​​പ്ര​​​മോ​​​ദ് കഴിഞ്ഞ ദിവസം പ​​​റ​​​ഞ്ഞിരുന്നു.
prp

Related posts

Leave a Reply

*