വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്‍റെ ബിക്കിനി പോസ്റ്റര്‍ വച്ച കര്‍ഷകന്‍!

ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷകന്‍റെ കൃഷിയിടത്തിലെ നോക്കുകുത്തിയെ കണ്ടാല്‍ ഞെട്ടും!  ബോളിവുഡ് ഹോട്ട്താരം സണ്ണി ലിയോണിന്‍റെ പോസ്റ്ററാണ് കര്‍ഷകന്‍ വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ സ്ഥാപിച്ചിരിക്കുന്നത്.

അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഈ തന്ത്രം ആദ്യം പരീക്ഷിച്ചത്. തന്‍റെ പാടത്ത് രണ്ട് വലിയ പോസ്റ്ററുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. സണ്ണി ലിയോണിന്‍റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല, ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്ന അടിക്കുറിപ്പും അദ്ദേഹം വെച്ചു.

ഈ വര്‍ഷം ഞാന്‍ പത്ത് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്. ഈ ചിത്രം ഇവിടെ വച്ചതോടെ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ ദൃഷ്ടിദോഷം കുറേ മാറിയിട്ടുണ്ട്. ഇപ്പോള്‍ ആരും പാടത്തേക്ക് നോക്കുന്നില്ല. എല്ലാവരുടേയും കണ്ണ് പോസ്റ്ററിലാണെന്നും റെഡ്ഡി പറഞ്ഞു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വലിയ ഫ്ലക്സ്‌ വച്ചത് എന്ന് സണ്ണിലിയോണിന്‍റെ ആരാധകനല്ലാത്ത റെഡ്ഡി പറഞ്ഞു.  ഇത് ഭാവിയില്‍ വിവാദമാവില്ലേ എന്ന് ചോദിച്ചപ്പോള്‍, ഉദ്യോഗസ്ഥരാരും ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി ഇവിടെ വരുന്നില്ല. പിന്നെ എന്തിനാണ് പ്രശ്നം ഉണ്ടാക്കാന്‍ വരുന്നത് എന്നായിരുന്നു റെഡ്ഡിയുടെ മറുചോദ്യം.

‘ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച്‌ തനിക്ക് ഉറപ്പില്ല, എന്നാല്‍ സണ്ണി ലിയോണ്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ എത്തിക്കഴിഞ്ഞു’ എന്നാണ് ഒരാള്‍ ഇതേ കുറിച്ച്‌ ട്വീറ്റ് ചെയ്തിരിക്കുന്നത്.

prp

Related posts

Leave a Reply

*