ടൊവിനോ തോമസിനെ നായകനാക്കി ആഗസ്ത് സിനിമാസ് നിര്‍മിക്കുന്ന ‘തീവണ്ടി’യുടെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെലിനിയാണ് സംവിധായകന്‍. ചിത്രത്തില്‍ പുതുമുഖ താരം സംയുക്താ മേനോനാണ് നായിക.
സെക്കന്‍റ് ഷോ, കൂതറ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരന്‍ വിനി വിശ്വലാലാണ് ചിത്രത്തിന്‍റെ തിരക്കഥയെഴുതുന്നത് . ഗൗതം ശങ്കറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൈലാസ് മേനോന്‍റെതാണ് സംഗീതം.
ബിനീഷ് എന്ന തൊഴില്‍ രഹിതന്‍റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ആക്ഷേപ ഹാസ്യ രീതിയില്‍ തയ്യാറാക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കോഴിക്കോട്ടെ പയ്യോളിയായിരിക്കും ഷൂട്ടിങ് ലൊക്കേഷനെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

