പ്രണയ ദിനത്തില്‍ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ സംഘടനകള്‍

ന്യൂഡല്‍ഹി പ്രണയദിനത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ സംഘടനകള്‍. ഗുജറാത്ത് അഹമ്മദാബാദില്‍ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘങ്ങള്‍ ദമ്പതികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍  ആണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അഹമ്മദാബാദിലെ സബര്‍മതി നദി തീരത്ത് വിശ്രമിക്കാനെത്തിയവരെയാണ് ബജ്രംഗള്‍ ദള്‍ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത്. വലന്റൈന്‍ ദിനാഘോഷത്തെ നേരത്തെ മുതല്‍ എതിര്‍ക്കുന്ന സംഘടനയാണ് ബജ്രംഗ് ദള്‍. ‘ലവ് ജിഹാദ്’ പോലെയുള്ളവ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം ആഘോഷം എന്നാണ് ഇവരുടെ വാദം.

Image result for new delhi sangh parivar attack couples valentines day

 

കുറുവടികളുമായി ‘ജയ് ശ്രീറാം’ വിളികളുമായാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ എത്തിയത്. പല ബൈക്കുകളിലായി രണ്ടു ഡസനോളം പ്രവര്‍ത്തകരാണ് എത്തിയത്. റോഡ് അരികുകളിലും മറ്റും ഇരുന്ന യുവതി യുവാക്കളെ ഇവര്‍ തുരത്തിയോടിച്ചു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെ കണ്ടതോടെ യുവതി യുവാക്കള്‍ എഴുന്നേക്ക് ജീവനൂകൊണ്ട് ഓട്ടം തുടങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സബര്‍മതിയിലെ റിവര്‍ഫ്രണ്ട് പാര്‍ക്കിലും ഇവര്‍ കയറി പരിശോധന നടത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഏതാനും പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബജ്രംഗ് ദള്‍ സിറ്റി യൂണിറ്റ് വൈസ് പ്രസിഡന്‍റ് നികുഞ്ച് പരേഷ് ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്. പോലീസ് കേസെടുത്താലും പ്രതിഷേധം തുടരുമെന്ന് പരേഷ് പറയുന്നൂ. തങ്ങള്‍ ഒരിക്കലും പ്രണയത്തിന് എതിരല്ല, പ്രണയത്തിന്റെ പേരില്‍ കാണിച്ചുകൂട്ടുന്ന വൃത്തികേടിനെയാണ് എതിര്‍ക്കുന്നതെന്നും പരേഷ് പറഞ്ഞു.

സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും കോളേജുകളുടെ പരിസരത്തും കനത്ത പൊലീസ് സന്നാഹമാണ് നിലകൊള്ളുന്നത്. ലഖ്നൗ യൂണിവേഴ്സിറ്റി ഇന്ന് ക്യാംംപസിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും ക്യാംപസില്‍ എത്തിയാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും യൂണിവേഴ്സിറ്റി ഉത്തരവിറക്കിയിരുന്നു.

 

 

 

prp

Related posts

Leave a Reply

*