പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. മുംബൈ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടപാടുകളുടെ ബലത്തില്‍ ഏതാനും വിദേശ ബാങ്കുകള്‍ പണം പിന്‍വലിച്ചവര്‍ക്ക്​ വായ്​പ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്​.

ബാങ്കിന്‍റെ പരാതിയെ തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ച്‌ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതേസമയം ബാങ്കില്‍ നടന്ന തട്ടിപ്പിന്‍റെ വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയിലും ഇടിവ് രേഖപ്പെടുത്തി. ആറ് ശതമാനം വരെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ആസ്​തിയുടെ അടിസ്ഥാനത്തില്‍ നാലാംസ്ഥാനവും ബാങ്കിനുണ്ട്​.

 

prp

Related posts

Leave a Reply

*