‘ജീവാംശമായി’ എന്ന ഗാനം കോപ്പി തന്നെയായിരുന്നുവെന്ന് കൈലാസ് മേനോന്‍

ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രം ജനഹൃദയങ്ങള്‍ കീഴടക്കി കൂകി പായുകയാണ്. വിവാദങ്ങളിലേയ്ക്ക് കൂപ്പു കുത്തും മുന്‍പേ വിശദ വിവരങ്ങള്‍ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍.

പുതുമയാര്‍ന്ന പ്രമേയത്തിനൊപ്പം ഇമ്പമാര്‍ന്ന ഗാനങ്ങളുമാണ് ചിത്രത്തിന്‍റെ തനിമ കൂട്ടുന്നത്. അതില്‍ ഏറ്റവും പ്രേക്ഷക പ്രീതിയേറിയ പാട്ടാണ് ജീവാംശമായി താനെ… ഈ ഗാനവും കോപ്പിയടി തന്നെയാണെന്ന് പറയുകയാണ് കൈലാസ് മേനോന്‍.

അഞ്ച് വര്‍ഷം മുമ്പ് ലുലുവിന്‍റെ പരസ്യ ചിത്രത്തിന് വേണ്ടി ഒരുക്കിയ സംഗീതം തന്നെയാണ് ജീവാംശമായി എന്ന ഗാനമായി പുനര്‍ജനിച്ചത്. ആ പരസ്യ ചിത്രത്തിനായി ഈണമിട്ടതും താന്‍ തന്നെയാണെന്നും കൈലാസ് പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് പരസ്യ ചിത്രം ഉള്‍പ്പെടുത്തി കോപ്പി തന്നെയാണെന്ന് വെളിപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം;

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ…ഇത് ഞാന്‍ തന്നെയാണ്!

5 വര്‍ഷം മുമ്പ് ലുലുവിനു വേണ്ടി ചെയ്ത ഒരു മ്യൂസിക്. എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ സൂര്‍ത്തുക്കളെ? അന്ന് ഇത് ചെയ്യുമ്പോള്‍ ഓര്‍ത്തിരുന്നു, എന്നെങ്കിലും ഒരു സിനിമയില്‍ ഒരു പാട്ടായി ഈ ട്യൂണ്‍ അവതരിപ്പിക്കണം എന്ന്.

Lulu Celebrate Ad

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ…ഇത് ഞാൻ തന്നെയാണ്! 5 വർഷം മുമ്പ് ലുലുവിനു വേണ്ടി ചെയ്ത ഒരു മ്യൂസിക്. എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ സൂർത്തുക്കളെ? അന്ന് ഇത് ചെയ്യുമ്പോൾ ഓർത്തിരുന്നു, എന്നെങ്കിലും ഒരു സിനിമയിൽ ഒരു പാട്ടായി ഈ ട്യൂൺ അവതരിപ്പിക്കണം എന്ന് 😊

Posted by Kailas Menon on Sunday, September 23, 2018

Related posts

Leave a Reply

*