ആസിഫ് അലിയുടെ ‘മന്ദാരം’ 28 ന് തീയേറ്ററുകളിലേക്ക്; വൈറലായ പാട്ട് കാണാം

ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് മന്ദാരം. രോഹിത്ത് വിഎസിന്റെ ഇബ്ലീസിനു ശേഷമെത്തുന്ന ആസിഫ് ചിത്രം കൂടിയാണിത്. ഇത്തവണ ഒരു പ്രണയ ചിത്രവുമായിട്ടാണ് ആസിഫ് അലി എത്തുന്നത്. നവാഗതനായ വിജീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്.

ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതയായ അനാര്‍ക്കലി മരക്കാറും വര്‍ഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്.  റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മന്ദാരത്തിലെ പുതിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്‍റെതായി മികച്ചൊരു ഗാനമാണ് ഇത്തവണ പുറത്തിറങ്ങിയിരിക്കുന്നത്.

മുജീബ് മജീദാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മാജിക്ക് മൗണ്ടന്‍ സിനിമാസാണ് മന്ദാരം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍,വിനീത് വി്ശ്വം ,ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്‍റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സെപ്റ്റംബര്‍ 28നാണ് ആസിഫ് അലിയുടെ മന്ദാരം തിയ്യേറ്ററുകളിലേക്ക് എത്തു

Related posts

Leave a Reply

*