‘പതിനെട്ട് സപ്ലികളെഴുതിയാണ് ബിബിഎ പാസായത്’: ആസിഫ് അലി

കൊച്ചി: സിനിമകളില്‍ അലസനായി തന്നെ കാണിക്കുന്നതുപോലെയാണ് യഥാര്‍ഥ ജീവിതത്തിലുമെന്ന് നടന്‍ ആസിഫ് അലി. ബിബിഎയാണ് പഠിച്ചത്. മൂന്ന് വര്‍ഷത്തെ കോഴ്‌സാണ്, ആറ് സെമസ്റ്റര്‍. പക്ഷെ അഞ്ച് വര്‍ഷം കൊണ്ട് 18 സപ്ലികളെഴുതിയാണ് കോഴ്‌സ് പാസായത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

സണ്‍ഡേ ഹോളിഡേ തീയേറ്ററുകളില്‍ എത്തിയപ്പോള്‍ ഫുള്‍ ഫാമിലിയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. ജിസ്സിന്‍റെ ഏറ്റവും വലിയ പ്രത്യേക എന്താണെന്നു വച്ചാല്‍ ഫൈനല്‍ എഡിറ്റ് കഴിഞ്ഞ് അദ്ദേഹം ഒറ്റയ്ക്ക് ഇരുന്ന് സിനിമ കാണും. എന്നിട്ട് ഏതെങ്കിലും ഒരു പോയിന്‍റില്‍ ബോറടി ഫീല്‍ ചെയ്താല്‍ ഒരു ദാക്ഷിണ്യവുമില്ലാതെ ആ ഭാഗം കട്ട് ചെയ്ത് കളയും. ഒരുപാട് പൈസ കൊടുത്ത് ലൊക്കേഷനില്‍ പോയി ഷൂട്ട് ചെയ്തതാണെന്നോ എന്നൊന്നും അദ്ദേഹം നോക്കില്ല. ഒരു ദാക്ഷിണ്യവും ഇല്ലാതെ കട്ട് ചെയ്തു കളയും.

ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഏറ്റവും അടുപ്പവും ഞാനുമായി സാമ്യത തോന്നിയതും പൗര്‍ണമി എന്ന കഥാപാത്രത്തിനോടാണെന്ന് ഐശ്വര്യ പറയുന്നു. പരാജയമാണെങ്കിലും വിജയമാണെങ്കിലും ആത്മവിശ്വാസത്തോടെ തിരിച്ചുവരും എന്നതാണ് പൗര്‍ണമിയുടെ രീതി. ഒന്നും അറിയില്ലെങ്കിലും അറിയാമെങ്കിലും ആത്മവിശ്വാസം നമ്മളില്‍ വരും എന്ന വിശ്വാസം ഉണ്ട്.

ആദ്യ സിനിമയിലെ അഭിനയത്തേക്കാള്‍ പിന്നീട് വന്ന പടങ്ങളില്‍ മെച്ചപ്പെടുത്താന്‍ പറ്റിയത് ഇങ്ങനെയുള്ള സിനിമയില്‍ അഭിനയിക്കുമ്പോഴാണെന്നും ഐശ്വര്യ പറയുന്നു. സിനിമയിലെപ്പോലൊരു പെണ്ണുകാണല്‍ ജീവിതത്തിലുണ്ടാകുമോ എന്ന് അറിയില്ലെന്നും ഐശ്വര്യ പറയുന്നു.

prp

Related posts

Leave a Reply

*