‘പതിനെട്ട് സപ്ലികളെഴുതിയാണ് ബിബിഎ പാസായത്’: ആസിഫ് അലി

കൊച്ചി: സിനിമകളില്‍ അലസനായി തന്നെ കാണിക്കുന്നതുപോലെയാണ് യഥാര്‍ഥ ജീവിതത്തിലുമെന്ന് നടന്‍ ആസിഫ് അലി. ബിബിഎയാണ് പഠിച്ചത്. മൂന്ന് വര്‍ഷത്തെ കോഴ്‌സാണ്, ആറ് സെമസ്റ്റര്‍. പക്ഷെ അഞ്ച് വര്‍ഷം കൊണ്ട് 18 സപ്ലികളെഴുതിയാണ് കോഴ്‌സ് പാസായത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. സണ്‍ഡേ ഹോളിഡേ തീയേറ്ററുകളില്‍ എത്തിയപ്പോള്‍ ഫുള്‍ ഫാമിലിയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. ജിസ്സിന്‍റെ ഏറ്റവും വലിയ പ്രത്യേക എന്താണെന്നു വച്ചാല്‍ ഫൈനല്‍ എഡിറ്റ് കഴിഞ്ഞ് അദ്ദേഹം […]

ആസിഫ് അലിയുടെ ‘മന്ദാരം’ 28 ന് തീയേറ്ററുകളിലേക്ക്; വൈറലായ പാട്ട് കാണാം

ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് മന്ദാരം. രോഹിത്ത് വിഎസിന്റെ ഇബ്ലീസിനു ശേഷമെത്തുന്ന ആസിഫ് ചിത്രം കൂടിയാണിത്. ഇത്തവണ ഒരു പ്രണയ ചിത്രവുമായിട്ടാണ് ആസിഫ് അലി എത്തുന്നത്. നവാഗതനായ വിജീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതയായ അനാര്‍ക്കലി മരക്കാറും വര്‍ഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്.  റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മന്ദാരത്തിലെ […]

രസകരമായ ട്രെയിലറുമായി ആസിഫ് അലിയുടെ ഇബ്‌ലിസ്-VIDEO

ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ‘ഇബ്‌ലിസി’ന്‍റെ രസകരമായ ട്രെയിലര്‍ പുറത്തുവിട്ടു. വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്‍റെ പേര്. അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം രോഹിതും ആസിഫും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ ഓഗസ്റ്റ് മൂന്നിന് തീയേറ്ററുകളിലെത്തും. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കീഴടക്കിയ സുന്ദരി മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. നിലവില്‍ തെലുങ്ക്, തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മഡോണ.ആസിഫും […]

ആസിഫ് അലി ചിത്രം മന്ദാരം സെപ്റ്റംബര്‍ 7 ന് തീയറ്ററുകളിലെത്തും

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരം സെപ്റ്റംബര്‍ 7 മുതല്‍ തീയറ്ററുകളിലെത്തും.നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്നു . ചിത്രത്തില്‍ മെക്സിക്കന്‍ അപാരതയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മേഘ മാത്യൂസാണ് നായികയാകുന്നത്. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്റെ നായികയായാണ് മേഘ എത്തുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് […]

കളി കാര്യമായി; ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്ക് മര്‍ദ്ദനം

ബംഗളൂരു: ആസിഫ് അലി നായകനാകുന്ന ‘ബിടെക് ‘എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൂട്ടത്തല്ല്. ബംഗളൂരുവില്‍ വെച്ച്‌ ചിത്രത്തിലെ ഒരു രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. താരങ്ങളുടെ കയ്യാങ്കളിയില്‍ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍ നായിക അപര്‍ണാ ബാലമുരളി തുടങ്ങിയവര്‍ക്കൊക്കെ മര്‍ദനമേറ്റു. ഫ്രീഡം പാര്‍ക്കില്‍ വെച്ച്‌ ഒരു സമരമായിരുന്നു ചിത്രീകരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച്‌ പേര്‍ പൊലീസ് വേഷത്തിലായിരുന്നു. ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി അഭിനയിച്ച് ലാത്തി വീശിയതാണ് പ്രശ്നമായത്.  അന്യഭാഷക്കാരായ […]

പ്രണയജോഡികളായി ആസിഫും അപര്‍ണയും വീണ്ടും; ‘ബി.ടെക്  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആസിഫ് അലിയും അനൂപ് മേനോനും ഒന്നിക്കുന്നു. നവാഗത സംവിധായകനായ മൃദുൽ നായരുടെ ‘ബി.ടെക്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പല യഥാർത്ഥ സംഭവങ്ങളെ ഒരുമിപ്പിച്ചു ഒരുക്കുന്ന രസകരമായ ഒരു ക്യാമ്പസ് ചിത്രമായിരിക്കും ഇത്. ബംഗ്ലൂരിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് ചെറുപ്പക്കാരന്‍റെ വേഷമിടുന്ന ചിത്രത്തിൽ അനൂപ്മേനോൻ എത്തുന്നതു ഒരു പിതാവിന്‍റെ വേഷത്തിലാണ്. സമൂഹത്തിൽ അന്തസ്സുള്ള ശക്തനായ ഒരു വ്യക്തിയായാണ് അനൂപ് മേനോൻ എത്തുന്നത്.   ശ്രീനാഥ് ഭാസി, […]

ആസിഫ് അലിയുടെ ‘മന്ദാര’ത്തില്‍ അനാര്‍ക്കലി നായികയാവുന്നു

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മന്ദാരത്തില്‍ ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍ നായികയാകുന്നു. ദര്‍ശന എന്ന കഥാപാത്രമായാണ് അനാര്‍ക്കലി എത്തുന്നത്. മന്ദാരത്തില്‍  അഞ്ച് തരത്തിലുള്ള വേഷപകര്‍ച്ചയോടെയാണ് ആസിഫ് എത്തുന്നത്.  ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്‍റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനാര്‍ക്കലിയെ കൂടാതെ മറ്റൊരാള്‍ കൂടി ചിത്രത്തില്‍ നായികയായി എത്തും. എന്നാല്‍ രണ്ടാമത്തെ നായിക […]

ആസിഫ് അലി ചിത്രം ‘കാറ്റി’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

യുവതാരം ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന  ‘കാറ്റ്’ എന്ന ചിത്രത്തിന്‍റെ  പുതിയ പോസ്റ്റര്‍ പുറത്തിറക്കി. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അരുണ്‍ കുമാര്‍ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.   മലയാള സിനിമാ രംഗത്ത് സംവിധായകന്‍, നിര്‍മാതാവ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അരുണ്‍ കുമാര്‍ അരവിന്ദ്. പദ്മരാജന്‍റെ  മകനായ അനന്ത പദ്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പദ്മരാജന്‍റെ  വിവിധ കഥകളിലെ കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ത്താണ് ചിത്രത്തിന്‍റെ  തിരക്കഥ ഒരുക്കിയിട്ടുള്ളത്. 1970കളില്‍ നടക്കുന്ന ഒരു […]