കളി കാര്യമായി; ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്ക് മര്‍ദ്ദനം

ബംഗളൂരു: ആസിഫ് അലി നായകനാകുന്ന ‘ബിടെക് ‘എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൂട്ടത്തല്ല്. ബംഗളൂരുവില്‍ വെച്ച്‌ ചിത്രത്തിലെ ഒരു രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. താരങ്ങളുടെ കയ്യാങ്കളിയില്‍ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍ നായിക അപര്‍ണാ ബാലമുരളി തുടങ്ങിയവര്‍ക്കൊക്കെ മര്‍ദനമേറ്റു.

ഫ്രീഡം പാര്‍ക്കില്‍ വെച്ച്‌ ഒരു സമരമായിരുന്നു ചിത്രീകരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച്‌ പേര്‍ പൊലീസ് വേഷത്തിലായിരുന്നു. ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി അഭിനയിച്ച് ലാത്തി വീശിയതാണ് പ്രശ്നമായത്.  അന്യഭാഷക്കാരായ ആര്‍ട്ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ കഴിയാതെയും വന്നു.

Image result for aju vargheseRelated image

താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ചൂടായതോടെ ഇവര്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജില്‍ ശരിക്കും സംഘര്‍ഷം ഉടലെടുത്തതോടെ സംവിധായകനായ മൃദുല്‍ നായര്‍ ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ദേഷ്യപ്പെടുകയും ചെയ്തു.  ഇതേതുടര്‍ന്ന് പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു.  തുടര്‍ന്ന് യഥാര്‍ത്ഥ പോലീസ് ഇടപെട്ടതോടെയാണ് കാര്യങ്ങള്‍ ഒതുക്കി തീര്‍ത്തത്.

Image result

 

 

prp

Related posts

Leave a Reply

*