‘ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയാകുന്നു’; അപര്‍ണ ബാലമുരളി

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങളെ വിമര്‍ശിച്ച് നടി അപര്‍ണ ബാലമുരളി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയായി മാറുകയാണ്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വരുന്ന പല നിരൂപണങ്ങളും ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഹനിക്കുന്ന തരത്തിലേക്ക് മാറുന്നുവെന്നും ഇത് വേദനാജനകമാണെന്നും അപര്‍ണ പറയുന്നു. കാമുകി എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ഥം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അപര്‍ണയുടെ പ്രതികരണം. പലരുടെയും ദീര്‍ഘ നാളത്തെ പ്രയത്‌നത്തിന്‍റെ ഫലമായ ഒരു സിനിമയെ കണ്ണടച്ച് വിമര്‍ശിക്കുന്നമ്പോള്‍ അത് ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കും. അത് സങ്കടകരമാണ്. […]

കളി കാര്യമായി; ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്ക് മര്‍ദ്ദനം

ബംഗളൂരു: ആസിഫ് അലി നായകനാകുന്ന ‘ബിടെക് ‘എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൂട്ടത്തല്ല്. ബംഗളൂരുവില്‍ വെച്ച്‌ ചിത്രത്തിലെ ഒരു രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. താരങ്ങളുടെ കയ്യാങ്കളിയില്‍ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍ നായിക അപര്‍ണാ ബാലമുരളി തുടങ്ങിയവര്‍ക്കൊക്കെ മര്‍ദനമേറ്റു. ഫ്രീഡം പാര്‍ക്കില്‍ വെച്ച്‌ ഒരു സമരമായിരുന്നു ചിത്രീകരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച്‌ പേര്‍ പൊലീസ് വേഷത്തിലായിരുന്നു. ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി അഭിനയിച്ച് ലാത്തി വീശിയതാണ് പ്രശ്നമായത്.  അന്യഭാഷക്കാരായ […]

പ്രണയജോഡികളായി ആസിഫും അപര്‍ണയും വീണ്ടും; ‘ബി.ടെക്  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആസിഫ് അലിയും അനൂപ് മേനോനും ഒന്നിക്കുന്നു. നവാഗത സംവിധായകനായ മൃദുൽ നായരുടെ ‘ബി.ടെക്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പല യഥാർത്ഥ സംഭവങ്ങളെ ഒരുമിപ്പിച്ചു ഒരുക്കുന്ന രസകരമായ ഒരു ക്യാമ്പസ് ചിത്രമായിരിക്കും ഇത്. ബംഗ്ലൂരിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് ചെറുപ്പക്കാരന്‍റെ വേഷമിടുന്ന ചിത്രത്തിൽ അനൂപ്മേനോൻ എത്തുന്നതു ഒരു പിതാവിന്‍റെ വേഷത്തിലാണ്. സമൂഹത്തിൽ അന്തസ്സുള്ള ശക്തനായ ഒരു വ്യക്തിയായാണ് അനൂപ് മേനോൻ എത്തുന്നത്.   ശ്രീനാഥ് ഭാസി, […]