‘ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയാകുന്നു’; അപര്‍ണ ബാലമുരളി

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങളെ വിമര്‍ശിച്ച് നടി അപര്‍ണ ബാലമുരളി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയായി മാറുകയാണ്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വരുന്ന പല നിരൂപണങ്ങളും ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഹനിക്കുന്ന തരത്തിലേക്ക് മാറുന്നുവെന്നും ഇത് വേദനാജനകമാണെന്നും അപര്‍ണ പറയുന്നു. കാമുകി എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ഥം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അപര്‍ണയുടെ പ്രതികരണം.

പലരുടെയും ദീര്‍ഘ നാളത്തെ പ്രയത്‌നത്തിന്‍റെ ഫലമായ ഒരു സിനിമയെ കണ്ണടച്ച് വിമര്‍ശിക്കുന്നമ്പോള്‍ അത് ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കും. അത് സങ്കടകരമാണ്. സിനിമാതാരങ്ങളും മനുഷ്യരാണെന്ന പരിഗണന പോലും ചിലപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കാറില്ല.-അപര്‍ണ പറയുന്നു.

ദിലീഷ് പോത്തന്‍റെ മഹേഷിന്‍റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണയുടെ ഏറ്റവും പുതിയ ചിത്രമാണ് കാമുകി. ബിനു എസ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അസ്‌കര്‍ അലിയാണ് നായകന്‍. ഉമേഷ് ഉണ്ണിത്താനാണ് നിര്‍മ്മാണം, ചിത്രത്തില്‍ ബൈജു, കോട്ടയം പ്രദീപ്, ഡേവിഡ് രാജ്, അക്ഷര കിഷോര്‍, കാവ്യ സുരേഷ്, ഡെയ്ന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

prp

Related posts

Leave a Reply

*