വിശ്വാസവും പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി അജു വര്‍ഗീസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ അജു വര്‍ഗീസ്. വിശ്വാസവും ഭരണഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ലെന്ന് അജു വര്‍ഗീസ് അഭിപ്രായപ്പെടുന്നു. ഒരു സിനിമ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജു തന്‍റെ നിലപാട് വ്യക്തമാക്കിയത്.

അഭിമുഖത്തില്‍ ശബരിമല സംബന്ധിച്ച് അജു പറയുന്നത് ഇങ്ങനെ, ‘ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവര്‍ത്തികമാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തില്‍ എനിക്ക് കാര്യമായ അറിവില്ല.

പത്രമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത് ഭൂരിഭാഗം ജനങ്ങളും വിശ്വാസത്തിന്‍റെ കൂടെയാണെന്നാണ്. സിനിമാ രംഗത്തുള്ള ചില വ്യക്തികളുടെ ഇന്‍റര്‍വ്യൂ ഞാന്‍ കണ്ടു. അവരെല്ലാം പറയുന്നത് ഞങ്ങള്‍ ശബരിമലയില്‍ പോകില്ലെന്നാണ്. വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചില രാഷ്ട്രീയ മുതലെടുപ്പും നടക്കുന്നുണ്ട്’. അജു പറയുന്നു.

prp

Related posts

Leave a Reply

*