വിശ്വാസവും പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി അജു വര്‍ഗീസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ അജു വര്‍ഗീസ്. വിശ്വാസവും ഭരണഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ലെന്ന് അജു വര്‍ഗീസ് അഭിപ്രായപ്പെടുന്നു. ഒരു സിനിമ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജു തന്‍റെ നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തില്‍ ശബരിമല സംബന്ധിച്ച് അജു പറയുന്നത് ഇങ്ങനെ, ‘ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവര്‍ത്തികമാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തില്‍ എനിക്ക് കാര്യമായ അറിവില്ല. പത്രമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത് ഭൂരിഭാഗം […]

‘കുത്തിപ്പൊക്കല്‍’ സീസണില്‍ സ്വയം കുത്തിപ്പൊക്കി ഹീറോയിസം കാണിച്ച്‌ അജു

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ‘കുത്തിപ്പൊക്കല്‍’ സീസണ്‍ അതി ഗംഭീരമായി കൊണ്ടാടുകയാണ്. പഴയചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തി കമന്‍റ് ചെയ്ത് വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ പലരും തലയില്‍ കൈവെച്ച്‌ അയ്യോ എന്ന് പറയുകയാണ്. എന്നാല്‍ പഴയ കിടിലന്‍ ഫോട്ടോകള്‍ സ്വയം കുത്തിപൊക്കി കട്ടഹീറോയിസം കാണിച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്‍റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് സോഷ്യല്‍മീഡിയ നിഘണ്ടുവില്‍ അറിയപ്പെടുന്നത്. അതേസമയം, മലയാള സിനിമാ രംഗത്തെ പ്രമുഖരുടെ പഴയ ചിത്രങ്ങള്‍ […]

കളി കാര്യമായി; ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്ക് മര്‍ദ്ദനം

ബംഗളൂരു: ആസിഫ് അലി നായകനാകുന്ന ‘ബിടെക് ‘എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൂട്ടത്തല്ല്. ബംഗളൂരുവില്‍ വെച്ച്‌ ചിത്രത്തിലെ ഒരു രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. താരങ്ങളുടെ കയ്യാങ്കളിയില്‍ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍ നായിക അപര്‍ണാ ബാലമുരളി തുടങ്ങിയവര്‍ക്കൊക്കെ മര്‍ദനമേറ്റു. ഫ്രീഡം പാര്‍ക്കില്‍ വെച്ച്‌ ഒരു സമരമായിരുന്നു ചിത്രീകരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച്‌ പേര്‍ പൊലീസ് വേഷത്തിലായിരുന്നു. ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി അഭിനയിച്ച് ലാത്തി വീശിയതാണ് പ്രശ്നമായത്.  അന്യഭാഷക്കാരായ […]

അജു വര്‍ഗ്ഗീസിനെ അറ്റസ്റ്റു ചെയ്ത് വിട്ടയച്ചു

കൊച്ചി: ആക്രമണത്തിന് ഇരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗ്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 228 (എ) വകുപ്പ് ചുമത്തിയാണ് അജു വര്‍ഗ്ഗീസിനെതിരെ കേസെടുത്തിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍ ഉടന്‍ തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. നടിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ഇതിനിടെ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗ്ഗീസ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന് കാണിച്ച്‌, […]

ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ അജു വര്‍ഗീസിന്‍റെ മൊഴിയെടുത്തു, മൊബൈല്‍ ഫോണ്‍ പൊലീസിനു കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ നടന്‍ അജു വര്‍ഗീസിന്‍റെ മൊഴിയെടുത്തു. കളമശ്ശേരി പൊലീസ് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. ഉച്ചക്ക് 11.30 മണിക്ക് ആരംഭിച്ച മൊഴിയെടുപ്പ് രണ്ടു വരെ നീണ്ടുനിന്നു. സോഷ്യല്‍ മീഡിയ വഴി ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതായി അജു അന്വേഷണ സംഘത്തോട് സമ്മതിച്ചു. ഇതിനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അജു പൊലീസിനു കൈമാറി. പേരു വെളിപ്പെടുത്താന്‍ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞ ഉടന്‍ പരസ്യമായി ഖേദം പ്രകിടിപ്പിച്ചതായും അജു […]