ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ അജു വര്‍ഗീസിന്‍റെ മൊഴിയെടുത്തു, മൊബൈല്‍ ഫോണ്‍ പൊലീസിനു കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ നടന്‍ അജു വര്‍ഗീസിന്‍റെ മൊഴിയെടുത്തു. കളമശ്ശേരി പൊലീസ് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. ഉച്ചക്ക് 11.30 മണിക്ക് ആരംഭിച്ച മൊഴിയെടുപ്പ് രണ്ടു വരെ നീണ്ടുനിന്നു.

സോഷ്യല്‍ മീഡിയ വഴി ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതായി അജു അന്വേഷണ സംഘത്തോട് സമ്മതിച്ചു. ഇതിനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അജു പൊലീസിനു കൈമാറി. പേരു വെളിപ്പെടുത്താന്‍ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞ ഉടന്‍ പരസ്യമായി ഖേദം പ്രകിടിപ്പിച്ചതായും അജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഖേദപ്രകടനത്തിന് നിയമസാധുതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അജു കൈമാറിയ ഫോണ്‍ സൈബര്‍ ഫൊറന്‍സിക് വിഭാഗത്തില്‍ പരിശോധന നടത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങും. ചില കുറ്റകൃത്യങ്ങളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്നതു തടയുന്ന ഐ.പി.സി 228 എ പ്രകാരമാണ് അജുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

prp

Related posts

Leave a Reply

*