നഗരത്തില്‍ യാചക നിരോധനം നടപ്പാക്കാനൊരുങ്ങി കൊച്ചി കോര്‍പറേഷന്‍

കൊച്ചി: കൊച്ചി നഗരത്തില്‍ യാചക നിരോധനം ശക്തമായി നടപ്പാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലില്‍ തീരുമാനം. ഇതു സംബന്ധിച്ച ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ 14 നു ശേഷം യോഗം വിളിക്കും.

യാചകരെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനങ്ങളില്‍ നിന്ന് പൊതുജനത്തെ പിന്തിരിപ്പിക്കാന്‍ റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഡിവിഷന്‍ തലത്തില്‍ ബോധവല്‍കരണ പരിപാടികള്‍ ആസൂത്രണം ചെയ്യാനും കൗണ്‍സിലര്‍മാര്‍ക്ക് മേയര്‍ നിര്‍ദേശം നല്‍കി.

തെരുവുബാല്യവിമുക്ത കേരളം എന്ന ലക്ഷ്യവുമായി വനിതാ ശിശുവികസന വകുപ്പ് സംസ്ഥാനവ്യാപകമായി ആരംഭിച്ച ‘ശരണബാല്യം’ പദ്ധതി നഗരത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള കോര്‍പറേഷന്‍റെ പരിപൂര്‍ണ പിന്തുണയും മേയര്‍ ഉറപ്പ് നല്‍കി. നഗര തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി അഭയസങ്കേതം ഒരുക്കാന്‍ സര്‍ക്കാര്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തില്‍ പാതയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരുടെ പട്ടിക തയാറാക്കി സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

 

prp

Related posts

Leave a Reply

*