കൊച്ചിയില്‍ മൂന്നു ദിവസം കുടിവെള്ളം മുടങ്ങും

കൊച്ചി:ചെറുതോണി, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ചെളി അടിഞ്ഞതിനാല്‍ കൊച്ചിയില്‍ കുടിവെള്ള വിതരണത്തിനുള്ള പമ്പിങ് നിര്‍ത്തി. മൂന്നു പമ്പ് ഹൗസുകളില്‍ ഒന്നിന്‍റെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചത്. എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും വിശാല കൊച്ചിയിലും മൂന്നു ദിവസം കുടിവെള്ളവിതരണത്തില്‍ തടസം നേരിടുമെന്നാണ് സൂചന. പടിഞ്ഞാറന്‍ കൊച്ചി ഒഴികെയുള്ള എറണാകുളത്തെ മറ്റ് പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഭാഗീകമായി നിര്‍ത്തിവെച്ചതായി വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. ആലുവ, ഏലൂര്‍, കളമശേരി, ചേരാനല്ലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പമ്പിങ് ഉണ്ടാവില്ല. പമ്പിങ് നിര്‍ത്തിവെച്ചതിന് പുറമെ […]

ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു

കൊച്ചി: കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നു. കൊച്ചി കോര്‍പ്പറേഷനാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് എറണാകുളം സ്വദേശിയായ ബാബുവാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. ജയസൂര്യ കായല്‍ കയ്യേറി അനധികൃതമായി ബോട്ടുജെട്ടിയും മറ്റും നിര്‍മ്മിക്കുന്നതായി ആയിരുന്നു പരാതി. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ജയസൂര്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ സമര്‍പ്പിച്ച അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു. കേസില്‍ ജയസൂര്യ മൂന്നാം […]

വയോജന സൗഹാര്‍ദ നഗരമാകാനൊരുങ്ങി കൊച്ചി

കൊച്ചി: വയോധികരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പദ്ധതിക്ക് നഗരത്തില്‍ തുടക്കം. കൊച്ചിയെ വയോജന സൗഹാര്‍ദ നഗരമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കോര്‍പറേഷനും സര്‍ക്കാരിതര സംഘടനയായ മാജിക്സും ചേര്‍ന്നു നടപ്പാക്കുന്ന സ്നേഹതീരം പദ്ധതി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുക, മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക്, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം പഠിപ്പിക്കുക, ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുക, കൂട്ടായ്മകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണു പദ്ധതിയുടെ ലക്ഷ്യം. ജി-ടൂറിസം എന്ന പേരില്‍ വയോജനങ്ങള്‍ക്കായി ഉല്ലാസയാത്രകളും സംഘടിപ്പിക്കും.

നഗരത്തില്‍ യാചക നിരോധനം നടപ്പാക്കാനൊരുങ്ങി കൊച്ചി കോര്‍പറേഷന്‍

കൊച്ചി: കൊച്ചി നഗരത്തില്‍ യാചക നിരോധനം ശക്തമായി നടപ്പാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലില്‍ തീരുമാനം. ഇതു സംബന്ധിച്ച ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ 14 നു ശേഷം യോഗം വിളിക്കും. യാചകരെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനങ്ങളില്‍ നിന്ന് പൊതുജനത്തെ പിന്തിരിപ്പിക്കാന്‍ റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഡിവിഷന്‍ തലത്തില്‍ ബോധവല്‍കരണ പരിപാടികള്‍ ആസൂത്രണം ചെയ്യാനും കൗണ്‍സിലര്‍മാര്‍ക്ക് മേയര്‍ നിര്‍ദേശം നല്‍കി. തെരുവുബാല്യവിമുക്ത കേരളം എന്ന ലക്ഷ്യവുമായി വനിതാ ശിശുവികസന വകുപ്പ് സംസ്ഥാനവ്യാപകമായി ആരംഭിച്ച ‘ശരണബാല്യം’ പദ്ധതി […]