സൗഹൃദവും പ്രണയവും യാത്രയും; ‘ബിടെകി’ലെ ആദ്യഗാനമെത്തി

ആസിഫലിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ബിടെക്. നവാഗതനായ മൃദുല്‍ നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. സൗഹൃദവും പ്രണയവും യാത്രയും കാണിച്ചുകൊണ്ടുളള ഒരു മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്‍റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ‘ഒരേ നില ഒരേ വെയില്‍’ എന്നു തുടങ്ങുന്ന ഗാനം നിഖില്‍ മാത്യൂവാണ് പാടിയിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രം ബാംഗ്ലൂരില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.   അപര്‍ണ ബാലമുരളിയാണ് […]

കളി കാര്യമായി; ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്ക് മര്‍ദ്ദനം

ബംഗളൂരു: ആസിഫ് അലി നായകനാകുന്ന ‘ബിടെക് ‘എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൂട്ടത്തല്ല്. ബംഗളൂരുവില്‍ വെച്ച്‌ ചിത്രത്തിലെ ഒരു രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. താരങ്ങളുടെ കയ്യാങ്കളിയില്‍ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍ നായിക അപര്‍ണാ ബാലമുരളി തുടങ്ങിയവര്‍ക്കൊക്കെ മര്‍ദനമേറ്റു. ഫ്രീഡം പാര്‍ക്കില്‍ വെച്ച്‌ ഒരു സമരമായിരുന്നു ചിത്രീകരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച്‌ പേര്‍ പൊലീസ് വേഷത്തിലായിരുന്നു. ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി അഭിനയിച്ച് ലാത്തി വീശിയതാണ് പ്രശ്നമായത്.  അന്യഭാഷക്കാരായ […]

പ്രണയജോഡികളായി ആസിഫും അപര്‍ണയും വീണ്ടും; ‘ബി.ടെക്  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആസിഫ് അലിയും അനൂപ് മേനോനും ഒന്നിക്കുന്നു. നവാഗത സംവിധായകനായ മൃദുൽ നായരുടെ ‘ബി.ടെക്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പല യഥാർത്ഥ സംഭവങ്ങളെ ഒരുമിപ്പിച്ചു ഒരുക്കുന്ന രസകരമായ ഒരു ക്യാമ്പസ് ചിത്രമായിരിക്കും ഇത്. ബംഗ്ലൂരിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് ചെറുപ്പക്കാരന്‍റെ വേഷമിടുന്ന ചിത്രത്തിൽ അനൂപ്മേനോൻ എത്തുന്നതു ഒരു പിതാവിന്‍റെ വേഷത്തിലാണ്. സമൂഹത്തിൽ അന്തസ്സുള്ള ശക്തനായ ഒരു വ്യക്തിയായാണ് അനൂപ് മേനോൻ എത്തുന്നത്.   ശ്രീനാഥ് ഭാസി, […]