സൗഹൃദവും പ്രണയവും യാത്രയും; ‘ബിടെകി’ലെ ആദ്യഗാനമെത്തി

ആസിഫലിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ബിടെക്. നവാഗതനായ മൃദുല്‍ നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി.

സൗഹൃദവും പ്രണയവും യാത്രയും കാണിച്ചുകൊണ്ടുളള ഒരു മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്‍റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ‘ഒരേ നില ഒരേ വെയില്‍’ എന്നു തുടങ്ങുന്ന ഗാനം നിഖില്‍ മാത്യൂവാണ് പാടിയിരിക്കുന്നത്.

കോളേജ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രം ബാംഗ്ലൂരില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.   അപര്‍ണ ബാലമുരളിയാണ് ആസിഫലിയുടെ നായികയാവുന്നത്. അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, നിരജ്ഞന അനൂപ് തുടങ്ങിയവരണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

 

 

Related posts

Leave a Reply

*