‘നീര്‍മാതളം പൂത്ത കാല’ത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി- video

നവാഗതനായ എ. ആര്‍ അമല്‍ കണ്ണന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നീര്‍മാതളം പൂത്തകാലം’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “വെണ്ണിലാവിന്‍ തളിരല്ലേ” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വിഡിയോയാണ് പുറത്തിറങ്ങിയത്. ചന്ദ്ര എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷെറോണ്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ആണ്.

‘ഇളയരാജ’യില്‍ മനോഹരമായ കപ്പലണ്ടി പാട്ടുമായി ജയസൂര്യ- video

മണലിട്ട് വറുത്തു കോരിയ കപ്പലണ്ടി പോലെ നല്ല രുചികരമായ കപ്പലണ്ടി ഗാനവുമായി ജയസൂര്യ എത്തി. മാധവ് രാമദാസന്‍ സംവിധാനം ചെയ്ത് ഗിന്നസ് പക്രു നായക വേഷത്തിലെത്തുന്ന ‘ഇളയരാജ’യിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചത്. മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെക്കൊണ്ട് പാട്ടു പാടിച്ച സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ഈണം. മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളുടെ സംവിധായകനാണ് മാധവ് രാമദാസന്‍. അപ്പോത്തിക്കരിയില്‍ ജയസൂര്യ പ്രധാന വേഷം ചെയ്തിരുന്നു.2005ല്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി എന്ന് തുടങ്ങുന്ന ഗാനമാണ് ജയസൂര്യയെ […]

‘ജീവാംശമായി’ എന്ന ഗാനം കോപ്പി തന്നെയായിരുന്നുവെന്ന് കൈലാസ് മേനോന്‍

ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രം ജനഹൃദയങ്ങള്‍ കീഴടക്കി കൂകി പായുകയാണ്. വിവാദങ്ങളിലേയ്ക്ക് കൂപ്പു കുത്തും മുന്‍പേ വിശദ വിവരങ്ങള്‍ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. പുതുമയാര്‍ന്ന പ്രമേയത്തിനൊപ്പം ഇമ്പമാര്‍ന്ന ഗാനങ്ങളുമാണ് ചിത്രത്തിന്‍റെ തനിമ കൂട്ടുന്നത്. അതില്‍ ഏറ്റവും പ്രേക്ഷക പ്രീതിയേറിയ പാട്ടാണ് ജീവാംശമായി താനെ… ഈ ഗാനവും കോപ്പിയടി തന്നെയാണെന്ന് പറയുകയാണ് കൈലാസ് മേനോന്‍. അഞ്ച് വര്‍ഷം മുമ്പ് ലുലുവിന്‍റെ പരസ്യ ചിത്രത്തിന് വേണ്ടി ഒരുക്കിയ സംഗീതം തന്നെയാണ് ജീവാംശമായി […]

ആസിഫ് അലിയുടെ ‘മന്ദാരം’ 28 ന് തീയേറ്ററുകളിലേക്ക്; വൈറലായ പാട്ട് കാണാം

ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് മന്ദാരം. രോഹിത്ത് വിഎസിന്റെ ഇബ്ലീസിനു ശേഷമെത്തുന്ന ആസിഫ് ചിത്രം കൂടിയാണിത്. ഇത്തവണ ഒരു പ്രണയ ചിത്രവുമായിട്ടാണ് ആസിഫ് അലി എത്തുന്നത്. നവാഗതനായ വിജീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതയായ അനാര്‍ക്കലി മരക്കാറും വര്‍ഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്.  റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മന്ദാരത്തിലെ […]

ഒരു കുട്ടനാടന്‍ ബ്ലോഗിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

മമ്മൂട്ടി ബ്ലോഗറുടെ വേഷത്തിലെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാനത്തെ മാരിവില്‍ ചിറകില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ലക്ഷ്മി റായ്, അനു സിത്താര, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലോഗറുടെ വേഷത്തിലാണ് സണ്ണി […]

തിരിച്ചുവരവില്‍ തിളങ്ങി നസ്രിയ; ‘കൂടെ’യിലെ ആദ്യഗാനം പുറത്തിറങ്ങി

പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവര്‍ ഒന്നിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ആരാരോ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്‍ ആമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിതാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിവാഹ ശേഷം നാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അഭിനയ രംഗത്തേക്ക് നസ്രിയ വീണ്ടും തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ തികഞ്ഞ സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെ യും കഥയാണ് ‘കൂടെ’ പറയുന്നത്. അതുല്‍ കുല്‍ക്കര്‍ണി, […]

സൗഹൃദവും പ്രണയവും യാത്രയും; ‘ബിടെകി’ലെ ആദ്യഗാനമെത്തി

ആസിഫലിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ബിടെക്. നവാഗതനായ മൃദുല്‍ നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. സൗഹൃദവും പ്രണയവും യാത്രയും കാണിച്ചുകൊണ്ടുളള ഒരു മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്‍റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ‘ഒരേ നില ഒരേ വെയില്‍’ എന്നു തുടങ്ങുന്ന ഗാനം നിഖില്‍ മാത്യൂവാണ് പാടിയിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രം ബാംഗ്ലൂരില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.   അപര്‍ണ ബാലമുരളിയാണ് […]

വൈറലായി ‘അഡാര്‍ ലൗവിലെ’ അഡാര്‍ പാട്ട്‌- VIDEO

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങി. മണിക്കൂറുകള്‍ക്കുള്ളിലാണ് ഗാനം സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. ഗാനത്തില്‍ പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടിയെ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയ ചെറിയൊരു റോളിനായിട്ടായിരുന്നു എത്തിയത്. എന്നാല്‍, പ്രിയയുടെ അഭിനയത്തില്‍ ആകൃഷ്ടനായ ഒമര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ നായിക നിരയിലേക്ക് കൈപിടിച്ചുയര്‍ത്തി. ഇതിനായി തിരക്കഥ മാറ്റി എഴുതുകയാണ് ഒമര്‍. അതിനായി ഷൂട്ടിംഗിന് ബ്രേക്ക് നല്‍കിയിരിക്കുകയാണ് ഒമര്‍. ജിമിക്കി കമ്മലിനുശേഷം […]