വൈറലായി ‘അഡാര്‍ ലൗവിലെ’ അഡാര്‍ പാട്ട്‌- VIDEO

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങി. മണിക്കൂറുകള്‍ക്കുള്ളിലാണ് ഗാനം സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. ഗാനത്തില്‍ പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടിയെ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയ ചെറിയൊരു റോളിനായിട്ടായിരുന്നു എത്തിയത്. എന്നാല്‍, പ്രിയയുടെ അഭിനയത്തില്‍ ആകൃഷ്ടനായ ഒമര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ നായിക നിരയിലേക്ക് കൈപിടിച്ചുയര്‍ത്തി. ഇതിനായി തിരക്കഥ മാറ്റി എഴുതുകയാണ് ഒമര്‍. അതിനായി ഷൂട്ടിംഗിന് ബ്രേക്ക് നല്‍കിയിരിക്കുകയാണ് ഒമര്‍.

ജിമിക്കി കമ്മലിനുശേഷം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഗായകന്‍ വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു മാപ്പിളപ്പാട്ടിന്റെ ട്രിബ്യൂട്ടാണിത്. ചങ്ക്സിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയം അടിസ്ഥാനമാക്കിയാണ് കഥ വികസിപ്പിച്ചിരിക്കുന്നത്.

Related posts

Leave a Reply

*