ഒരു അഡാറ് ലൗവിലെ കലാഭവന്‍ മണി ട്രിബ്യൂട്ട് സോംഗ് ശ്രദ്ധേയമാകുന്നു- video

ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. “മണിച്ചേട്ടന്‍ സോങ്” എന്ന ടൈറ്റിലില്‍ ആണ് വീഡിയോ ഗാനം പുറത്തിറങ്ങിയത്.

കലാഭവന്‍മണിയുടെ നാടന്‍ പാട്ടുകള്‍ ഒരുമിച്ച്‌ ചേര്‍ത്ത ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് തീയറ്ററില്‍ നിന്ന് ലഭിക്കുന്നത്. കണ്ണിറുക്കി പ്രശസ്തയായ പ്രിയ പി വാരിയര്‍ നായികയായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

നൂറിന്‍ ഷെറീഫ് , പ്രിയ പ്രകാശ് വാര്യര്‍ , വൈശാഖ് പവനന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . വിനീത് ശ്രീനിവാസന്‍ , ഷാന്‍ റഹ്മാന്‍ , സത്യജിത്ത് , നീതു നടുവതേറ്റ് എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ചിത്രത്തിന്‍റെ കഥ ഒമര്‍ ലുലുവും, സംഭാഷണം സാരംഗ് ജയപ്രകാശും , ലിജോ പനാടനും , സംഗീതം ഷാന്‍ റഹ്മാനും ആണ്.

Related posts

Leave a Reply

*