ആസിഫ് അലി ചിത്രം ‘കാറ്റി’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

യുവതാരം ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന  ‘കാറ്റ്’ എന്ന ചിത്രത്തിന്‍റെ  പുതിയ പോസ്റ്റര്‍ പുറത്തിറക്കി.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അരുണ്‍ കുമാര്‍ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.   മലയാള സിനിമാ രംഗത്ത് സംവിധായകന്‍, നിര്‍മാതാവ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അരുണ്‍ കുമാര്‍ അരവിന്ദ്. പദ്മരാജന്‍റെ  മകനായ അനന്ത പദ്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പദ്മരാജന്‍റെ  വിവിധ കഥകളിലെ കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ത്താണ് ചിത്രത്തിന്‍റെ  തിരക്കഥ ഒരുക്കിയിട്ടുള്ളത്.

1970കളില്‍ നടക്കുന്ന ഒരു കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ.  നുഹുക്കണ്ണ് എന്നാണ് ആസിഫ് അലിയുടെ കഥാപാത്രത്തിന്‍റെ  പേര്. വരലക്ഷ്മി ശരത്കുമാര്‍ ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെല്ലപ്പന്‍ എന്ന കഥാപാത്രവുമായി മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.  ചിത്രത്തിന്‍റെ  പ്രധാന ലൊക്കേഷന്‍ പാലക്കാടാണ്.

 

prp

Related posts

Leave a Reply

*