തെലങ്കാന സര്‍ക്കാരിന്‍റെ സാരി വിതരണം വെള്ളത്തിലായി

ഹൈ​ദ​രാ​ബാ​ദ്: ജനപ്രീതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെലങ്കാന സര്‍ക്കാര്‍ നടത്തിയ സാരിവിതരണം സംസ്ഥാനത്ത് പലയിടത്തും സ്ത്രീകളുടെ കൂട്ടത്തല്ലിന് കാരണമായി. വിതരണം ചെയ്തസാരികള്‍ നല്ലതല്ലെന്നും ഇത് 50 രൂപയുടെ സരിയാണെന്നും അത് പിച്ചക്കാരുപോലും ഉപയോഗിക്കില്ലെന്നും സ്ത്രീ​ക​ള്‍ പറഞ്ഞു.

ദ​സ​റ​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ​ത്തു​ക​മ്മ ഉ​ല്‍​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്  തെലങ്കാന ഭരിക്കുന്ന ചന്ദ്രശേഖരറാവു സര്‍ക്കാര്‍ സൗ​ജ​ന്യ സാ​രി വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇതിനായി 222 കോടി രൂപ ചിലവായി. പതിനെട്ട് വയസ്സ് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും സാരി നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇത് സംഘര്‍ഷത്തിലാണ്അവസാനിച്ചത്.

ഹൈ​ദ​രാ​ബാ​ദി​ന​ടു​ത്ത സാ​യ്ദാ​ബാ​ദി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ സാ​രി വാ​ങ്ങാ​നെ​ത്തി​യ സ്ത്രീ​ക​ള്‍ ത​മ്മി​ല്‍ അ​ടി​പി​ടി​യാ​യി.  ത​ര്‍​ക്ക​ത്തി​ലാ​യ സ്ത്രീ​ക​ള്‍ ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​കു​ന്ന​തി​ന്‍റെ​യും മു​ടി​യി​ല്‍ പി​ടി​ച്ചു വ​ലി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.  വനിതാ പോലീസ് ഇടപെട്ടാണ് തല്ലുകൂടിയ സ്ത്രീ​ക​ളെ പിടിച്ചുമാറ്റിയത്.    ഇഷ്ടഡിസൈന്‍ കിട്ടാത്തതിന്‍റെ  പേരിലും സ്ത്രീകള്‍ അ​ടി​പി​ടി​ നടത്തി.

prp

Related posts

Leave a Reply

*