മുക്കുപണ്ടം പൊട്ടിച്ച് കള്ളന്‍ ഓടി;വീട്ടമ്മയ്ക്ക് കിട്ടിയത് 25 സാരി

കല്ലറ: വീട്ടില്‍ സാരിവില്‍ക്കാനെത്തിയ ഇതരസംസ്ഥാനക്കാരന്‍ മാലപൊട്ടിച്ച്‌ ഓടിയപ്പോള്‍ വീട്ടമ്മയ്ക്ക് കിട്ടിയത് ഇരുപത്തഞ്ചു സാരികള്‍. മുക്കുപണ്ടമാണെന്നറിയാതെയാണ് കള്ളന്‍ മാലയുമായി ഓടി രക്ഷപ്പെട്ടത്.  മുക്കുമാലയ്ക്ക് പകരം  സാരി കിട്ടിയതോടെ തല്‍ക്കാലം പൊലീസില്‍ പരാതിപ്പെടേണ്ടെന്നാണു കുടുംബത്തിന്‍റെ  തീരുമാനം.

കഴിഞ്ഞദിവസം രാവിലെയാണ് സാരി വില്‍പനക്കാരന്‍ കല്ലറയിലെ വീട്ടിലെത്തിയത്. ഉമ്മറത്ത് കെട്ടഴിച്ചു സാരികള്‍ നിരത്തി കാണിച്ചു കൊടുത്തു. വീട്ടമ്മ സാരി തിരയുമ്പോള്‍  അയാളുടെ കണ്ണ് വീട്ടമ്മയുടെ വലിയ മാലയിലായിരുന്നു. ഞൊടിയിടയില്‍ സാരി വില്‍പനക്കാരന്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ച്‌ സാരിക്കെട്ട് ഉപേക്ഷിച്ച്‌ ഓടി. വീട്ടമ്മ നിലവിളിക്കാനോ പൊലീസില്‍ പരാതി നല്‍കാനോ മിനക്കെട്ടില്ല.

വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ പാങ്ങോട് പൊലീസ് പരാതിയില്ലെങ്കിലും അന്വേഷണം തുടങ്ങി

prp

Leave a Reply

*