ഇര്‍മയ്ക്ക് പിന്നാലെ കനത്ത ദുരന്തം വിതച്ച് മരിയ

കിംഗ്സ്റ്റണ്‍: അമേരിക്ക വീണ്ടും കൊടുങ്കാറ്റ് ഭീഷണിയില്‍. കഴിഞ്ഞയാഴ്ച കനത്ത ദുരന്തം വിതച്ച ഇര്‍മയ്ക്ക് പിന്നാലെ  ‘മരിയ’ കൊടുങ്കാറ്റ് എത്തുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കന്‍ മേഖലയില്‍ ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് മരിയ.

മണിക്കൂറില്‍ 195 കിലോമീറ്ററില്‍ വീശുന്ന ശക്തിയേറിയ ഈ കാറ്റ് കരീബിയന്‍ ദ്വീപസമൂഹത്തിലെ ലീവാര്‍ഡ് ദ്വീപിന് സമീപത്തെത്തിയതായാണ് റിപ്പോര്‍ട്ട്.  ഇര്‍മ നാശം വിതച്ച അതേ പാതയില്‍തന്നെയാണ് മരിയയും എത്തുന്നത്. കനത്തമഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രണ്ടാഴ്ചമുമ്പ്  വീശിയടിച്ച ഇര്‍മ ദുരന്തത്തില്‍ യുഎസില്‍ 28 പേരും കരീബിയനില്‍ 80ല്‍ അധികം പേരും മരിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ 25 പേരുടെ ജീവന്‍ കവര്‍ന്നിരുന്നു. ഫ്ളോറിഡയില്‍ 10 പേരാണ് മരിച്ചത്. ഇര്‍മ ആഞ്ഞടിക്കുന്നതിന് ഒരാഴ്ച മുന്‍പ് യുഎസില്‍ കനത്ത നാശം വിതച്ച്‌ ഹാര്‍വി കൊടുങ്കാറ്റുമുണ്ടായിരുന്നു.

prp

Related posts

Leave a Reply

*