കിംഗ്സ്റ്റണ്‍: അമേരിക്ക വീണ്ടും കൊടുങ്കാറ്റ് ഭീഷണിയില്‍. കഴിഞ്ഞയാഴ്ച കനത്ത ദുരന്തം വിതച്ച ഇര്‍മയ്ക്ക് പിന്നാലെ ‘മരിയ’ കൊടുങ്കാറ്റ് എത്തുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കന്‍ മേഖലയില്‍ ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് മരിയ. മണിക്കൂറില്‍ 195 കിലോമീറ്ററില്‍ വീശുന്ന ശക്തിയേറിയ ഈ കാറ്റ് കരീബിയന്‍ ദ്വീപസമൂഹത്തിലെ ലീവാര്‍ഡ് ദ്വീപിന് സമീപത്തെത്തിയതായാണ് റിപ്പോര്‍ട്ട്. ഇര്‍മ നാശം വിതച്ച അതേ പാതയില്‍തന്നെയാണ് മരിയയും എത്തുന്നത്. കനത്തമഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് വീശിയടിച്ച ഇര്‍മ ദുരന്തത്തില്‍ യുഎസില്‍ 28 പേരും കരീബിയനില്‍ 80ല്‍ […]
Tag: irma storm
ഇര്‍മ ചുഴലിക്കാറ്റ്;ഫ്ലോറിഡയില്‍ 63 ലക്ഷം പേരെ ഒഴിപ്പിച്ചു
മയാമി: വന്‍ പ്രഹരശേഷിയുമായി ഇര്‍മ ചുഴലിക്കാറ്റ് ഫ്ലോറിഡയില്‍ നാശം വിതക്കുന്നു.ഇതുവരെ ഫ്ലോറിഡയില്‍നിന്ന് 63 ലക്ഷം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഫ്ലോറിഡയിലെത്തിയത്. ഇര്‍മ മയാമിയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാറ്റിന്‍റെ ഗതിയില്‍ അപ്രതീക്ഷിത മാറ്റമുണ്ടായി ചുഴലിയുടെ കേന്ദ്രം ഫ്ലോറിഡയിലെ കീയിലേക്ക് മാറിയത് ഒഴിപ്പിക്കല്‍ നടപടിയെയും മറ്റ് മുന്‍കരുതലുകളെയും ബാധിച്ചിട്ടുണ്ടെന്ന് നാഷണല്‍ ഹറികെയ്ന്‍ സെന്‍റര്‍ (എന്‍.എച്ച്.സി.) പറഞ്ഞു.അതിനിടെ, കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി. […]


