സൗജന്യ കോളുകളുമായി ബിഎസ്‌എന്‍എല്ലിന്‍റെ  ഫീച്ചര്‍ ഫോണ്‍ വരുന്നു

ന്യൂഡല്‍ഹിജിയോ ഫോണിനോട് മത്സരിക്കാന്‍ സൗജന്യ കോളുകളുമായി ബിഎസ്‌എന്‍എല്ലിന്‍റെ  ഫീച്ചര്‍ ഫോണ്‍ വരുന്നു. രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ലാവ, മൈക്രോമാക്സ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഫീച്ചര്‍ ഫോണ്‍ അതരിപ്പിക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.
ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന 85 ശതമാനം പേരും അടുത്തായി  സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ താല്‍പര്യമില്ലാത്തവരാണെന്നാണ് മൊബൈല്‍ മാര്‍ക്കറ്റിങ് അസോസിയേഷന്‍റെ  അടുത്തകാലത്തെ പഠനം വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് പല കമ്പനികളും സ്മാര്‍ട്ട്ഫോണ്‍ വിട്ട് ഫീച്ചര്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രധാനമായും  ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്‌എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ എന്ന ലക്ഷ്യത്തിലേക്ക് തിരിയുന്നത്.

prp

Related posts

Leave a Reply

*