സ്വകാര്യ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ബിഎസ്എന്‍എല്‍ 5 ജിയിലേക്ക്

ആലപ്പുഴ: സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ഭീഷണി ഉയര്‍ത്തി ബി എസ് എന്‍ എല്‍ 5 ജിയിലേക്ക്. മറ്റുളള കമ്പനികള്‍ അതിവേഗം ഫോര്‍ജിയിലേക്ക് മാറിയപ്പോള്‍ നിശബ്ദത പാലിച്ചത് ബിഎസ്എന്‍എല്ലിന്റെ ജനപ്രീതിക്ക് ഇടിവുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ  കമ്പനികള്‍ക്ക് മുന്‍പേ ഫൈവ് ജി സൗകര്യം കൊണ്ടുവരാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. 2020 ഓടെ രാജ്യത്തും 2022 ഓടെ കേരളത്തിലും ഫൈവ് ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം. കേരളത്തില്‍ എല്ലാ ജില്ലകളിലും 4 ജി സൗകര്യം എത്തിക്കാനുള്ള പരിശ്രമത്തിലാണ്  ബിഎസ്എന്‍എല്‍ അധികൃതര്‍. ഇതോടനുബന്ധിച്ച് […]

പ്രതിദിനം 20ജിബി ഡാറ്റ; കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍

സ്വകാര്യ ടെലികോം കമ്പനികളുടെ വരവോടെ മങ്ങലേറ്റ ബിഎസ്‌എന്‍എല്‍ വീണ്ടും പ്രൗഢി തിരിച്ചെടുക്കാന്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഒരു മാസത്തേക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ഏറ്റവും ലാഭകരമായത് എന്ന വിശേഷണത്തോട് കൂടിയാണ് ബിഎസ്‌എന്‍എല്‍ പുതിയൊരു ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. അതും 20 എംബിപിഎസ് വേഗതയില്‍. ഒപ്പം പരിധികളില്ലാത്ത കോളുകളും […]

പുതിയ ഡബിള്‍ ധമാക്ക ഓഫറുമായി ബി.എസ്.എന്‍.എല്‍

വീണ്ടും പുതിയ ഓഫറുമായി ബിഎസ്‌എന്‍എല്‍ വീണ്ടും എത്തിയിരിക്കുകയാണ്.  എത്തിയിരുക്കുന്നു. ഇത്തവണ റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിന് മറുപടിയായിയാണ് പുതിയ ഓഫറുകള്‍ അവതരിപ്പിക്കുന്നത്. പ്രതിദിനം 2ജിബി ഡേറ്റ അധികമായി ബിഎസ്‌എന്‍എലിന്‍റെ പ്രീപെയ്ഡ് കോമ്പോ പ്ലാനുകളിലും 3ജി ഡാറ്റ വൗച്ചറുകളിലും ലഭിക്കും. ബിഎസ്‌എന്‍എലിന്റെ 999 രൂപ, 666 രൂപ, 485 രൂപ, 429 രൂപ 186 രൂപ തുടങ്ങിയ പ്രീപെയ്ഡ് കോംബോ വൗച്ചറുകളില്‍ നിലവില്‍ ലഭിക്കുന്ന ഓഫറുകള്‍ക്കൊപ്പം രണ്ട് ജിബി ഡാറ്റ അധികമായി ലഭിക്കും. ബിഎസ്‌എന്‍എലിന്റെ 3ജി ഡാറ്റാ വൗച്ചറുകളായ […]

ബിഎസ്‌എന്‍എല്‍ ലാന്‍ഡ് വരിക്കാര്‍ക്ക് ഇനി എല്ലാ കോളുകളും സൗജന്യം

കണ്ണൂര്‍: ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് ഇനിമുതല്‍ എല്ലാ കോളുകളും സൗജന്യം. നേരത്തെ ബി.എസ്.എന്‍.എല്‍. മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കും മാത്രമായിരുന്നു സൗജന്യവിളി. കേരള സര്‍ക്കിളുകളിലുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ താരീഫ് നിലവില്‍ വരും. ഇപ്പോള്‍ നിലവിലുള്ള ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുമണിവരെയും ഞായറാഴ്ചദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി. ഗ്രാമപ്രദേശങ്ങളില്‍ 180 രൂപ, 220 രൂപ മാസവാടകയിലും ഈ സംവിധാനം ലഭ്യമാകും. കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ താരിഫ് പരിഷ്കരണം. രാജ്യത്ത് നിലവില്‍ ഏറ്റവും […]

രാജ്യത്ത് ആദ്യമായി ബിഎസ്‌എന്‍എല്‍ ഫോര്‍ ജി സേവനം ലഭിക്കാന്‍ പോകുന്നത് ഇടുക്കിയില്‍?

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ബിഎസ്‌എന്‍എല്‍ ഫോര്‍ ജി സേവനം ലഭിക്കാന്‍ പോകുന്നത് ഇടുക്കി ജില്ലയിലെന്ന് സൂചന. ബിഎസ്‌എന്‍എലിന്‍റെ 3ജി സേവനം പോലും ലഭ്യമല്ലാത്ത ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് ഈ അപൂര്‍വ അവസരം ലഭിക്കുന്നത്. റിപ്പബ്ലിക്ക് ദിനം മുതലാണ് ഈ സേവനം ലഭ്യമാകുക. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. താലൂക്കിലെ അഞ്ചിടത്തുള്ള ടവറുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഉടുമ്പന്‍ചോല ടൗണ്‍, കല്ലുപാലം, പാറത്തോട്, ചെമ്മണ്ണാര്‍, സേനാപതി എന്നിവിടങ്ങളിലാണ് ഈ സേവനങ്ങള്‍ ലഭ്യമാകുക. […]

ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന കോള്‍ ഓഫറുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍

കണ്ണൂര്‍: ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന കോള്‍ ഓഫറുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. രാത്രിയിലെ സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതിനു പിന്നാലെ ബി.എസ്.എന്‍.എല്‍. ഞായറാഴ്ചകളിലെ സമ്പൂര്‍ണ സൗജന്യവിളിയും നിര്‍ത്തലാക്കാന്‍ പോവുകയാണ്. ഫെബ്രുവരി ഒന്നുമുതലാണ് ഞായറാഴ്ചത്തെ സൗജന്യ വിളിയും വെട്ടിച്ചുരുക്കുന്നത്. സൗജന്യവിളികള്‍ രാത്രി മാത്രമേ ഉണ്ടാവൂ. മൊബൈല്‍ കമ്പനികളുടെ അതി പ്രസരത്തോടെ ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനുകള്‍ വ്യാപകമായി ഉപേക്ഷിച്ചുകൊണ്ടിരുന്ന പശ്ചാത്തലത്തിലായിരുന്നു ബിഎസ്‌എന്‍എല്‍ സൗജന്യ കോളുകള്‍ പ്രഖ്യാപിച്ചത്. 2016 ഓഗസ്റ്റ് പത്തിനാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ സൗജന്യവും മറ്റുദിവസങ്ങളില്‍ രാത്രികാല സൗജന്യവും ബി.എസ്.എന്‍.എല്‍. പ്രഖ്യാപിച്ചത്. രാത്രി ഒമ്പതുമുതല്‍ […]

ബി എസ് എന്‍ എല്‍ രണ്ടു ദിവസം ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതുവത്സരത്തിന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ കസ്റ്റമര്‍ക്ക് നിരവധി ഓഫറുകള്‍ നല്‍കുമ്പോള്‍, പൊതു മേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍  രണ്ടു ദിവസം ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചു. ഡിസംബര്‍ 31, ജനുവരി 1 എന്നീ തിയതികളിലാണ് ബിഎസ്എന്‍എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 149,159,187,446 തുടങ്ങിയ എല്ലാ എസ്. ടി.വി ഓഫറുകളിലും ലഭിക്കുന്ന സൗജന്യ കോളുകള്‍ രണ്ടു ദിവസം പ്രവര്‍ത്തിക്കില്ല. എന്നാല്‍,ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിന് തടസം ഉണ്ടായിരിക്കില്ല.

ജനുവരി മുതല്‍ 4ജി സേവനം ആരംഭിക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍

ന്യൂഡല്‍ഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എന്‍എല്‍, പുതുവര്‍ഷത്തില്‍ 4ജി സേവനം ആരംഭിക്കും. കേരളത്തിലാണ് ബിഎസ്‌എന്‍എല്‍ ആദ്യം 4ജി ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. 3ജി സര്‍വ്വീസ് കുറഞ്ഞ ഇടങ്ങളിലാണ് ആദ്യം 4ജി ആരംഭിക്കുക എന്നാണ് സൂചന. പിന്നീട് ഒഡീസയില്‍ ആയിരിക്കും 4ജി സേവനം തുടങ്ങുക. ഇന്ത്യയില്‍ 10 കോടി മൊബൈല്‍ ഉപയോക്താക്കള്‍ ബിഎസ്‌എന്‍എല്ലിന് ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കായി 2018 മെയ് മാസത്തിനുള്ളില്‍ 10,000 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ബിഎസ്‌എന്‍എല്ലിന്‍റെ പദ്ധതി. 5 മെഗാഹെര്‍ട്സ് സ്പെക്‌ട്രവും, 2100 എംഎച്ച്‌ഇസെഡ് ബാന്‍റ് വിഡ്ത്തും ഉപയോഗിച്ചാണ് […]

ബി.എസ്.എന്‍.എല്ലില്‍ നിരവധി തൊഴിലവസരങ്ങള്‍

ഇപ്പോള്‍ ബി.എസ്.എന്‍.എല്‍  നിരവധി ഒഴിവുകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു .കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ മുഴുവനും  ബി.എസ്.എന്‍.എല്ലിലേക്ക് ജോബ് വേക്കന്‍സിയുണ്ട്.എന്നാല്‍ ഇപ്പോള്‍ ഏകദേശം 100നു മുകളില്‍ ഒഴിവുകളാണ് ഉളളത്. ജൂനിയര്‍ എഞ്ചിനിയര്‍മാരുടെ ഒഴിവിലേക്കാണ് ഇപ്പോള്‍ കൂടുതലായും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 2018 ജനുവരി 15  ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓണ്‍ലൈന്‍ വഴി മാത്രമേ അപ്ലൈ ചെയ്യുവാന്‍ സാധിക്കൂ. ജനുവരി 28ന് ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തുന്നതാണ്.ഇതിനു പ്ലസ്ടു യോഗ്യത അല്ലെങ്കില്‍  രണ്ട് വര്‍ഷത്തെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് വേണം. ഇത് […]

ജിയോ ഉപഭോക്താക്കളെ പോലും ഞെട്ടിച്ചുകൊണ്ട് ബിഎസ്‌എന്‍എല്ലിന്‍റെ കിടിലന്‍ ഓഫറുകള്‍

ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് പുതിയ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ജിയോയുടെ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുടെ വാലിഡിറ്റി ഡിസംബര്‍ 15 വരെ നീട്ടിയതിനു പിന്നാലെയാണ് ഇപ്പോള്‍ തകര്‍പ്പന്‍ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ എത്തിയിരിക്കുന്നത്. 186 രൂപയുടെയും187 രൂപയുടെയും റീച്ചാര്‍ജുകളാണ് കമ്പനി നല്‍കുന്നത്. 187 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഉപഭോതാക്കള്‍ക്ക് റോമിംഗില്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകളും ഒരു ജിബി ഡാറ്റയും ലഭിക്കും. മാത്രമല്ല ഒരു മാസത്തെ സൗജന്യ കോളര്‍ ട്യൂണും കമ്പനി നല്‍കുന്നുണ്ട്. 28 ദിവസമാണ് ഓഫറിന്‍റെ  വാലിഡിറ്റി. അതേസമയം, 186 രൂപയുടെ […]