പുതിയ ഡബിള്‍ ധമാക്ക ഓഫറുമായി ബി.എസ്.എന്‍.എല്‍

വീണ്ടും പുതിയ ഓഫറുമായി ബിഎസ്‌എന്‍എല്‍ വീണ്ടും എത്തിയിരിക്കുകയാണ്.  എത്തിയിരുക്കുന്നു. ഇത്തവണ റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിന് മറുപടിയായിയാണ് പുതിയ ഓഫറുകള്‍ അവതരിപ്പിക്കുന്നത്. പ്രതിദിനം 2ജിബി ഡേറ്റ അധികമായി ബിഎസ്‌എന്‍എലിന്‍റെ പ്രീപെയ്ഡ് കോമ്പോ പ്ലാനുകളിലും 3ജി ഡാറ്റ വൗച്ചറുകളിലും ലഭിക്കും.

ബിഎസ്‌എന്‍എലിന്റെ 999 രൂപ, 666 രൂപ, 485 രൂപ, 429 രൂപ 186 രൂപ തുടങ്ങിയ പ്രീപെയ്ഡ് കോംബോ വൗച്ചറുകളില്‍ നിലവില്‍ ലഭിക്കുന്ന ഓഫറുകള്‍ക്കൊപ്പം രണ്ട് ജിബി ഡാറ്റ അധികമായി ലഭിക്കും.

ബിഎസ്‌എന്‍എലിന്റെ 3ജി ഡാറ്റാ വൗച്ചറുകളായ 448 രൂപ, 444 രൂപ, 333 രൂപ, 349 രൂപ, 187 രൂപ എന്നിവയ്‌ക്കൊപ്പവും നിലവിലുള്ള ഓഫറുകള്‍ക്കൊപ്പം അധിക ഡേറ്റ ലഭിക്കും. ജൂണ്‍ 18 മുതല്‍ രാജ്യവ്യാപകമായി ഈ ഓഫര്‍ നിലവില്‍ വന്നിട്ടുണ്ട്. ഇനിമുതല്‍ ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ മൂന്ന് ജിബി ഡേറ്റ ലഭിക്കും. ഇത് 149 രൂപയുടെ ജിയോ പ്ലാനിന് തുല്യമാണ്.

429 രൂപയുടെ ബിഎസ്‌എന്‍എല്‍ പ്ലാനിലും പ്രതിദിനം മൂന്ന് ജിബി ഡേറ്റ ലഭിക്കും. 81 ദിവസമാണ് ഈ ഓഫറിന്‍റെ വാലിഡിറ്റി. കൂടാതെ, ഇനിമുതല്‍ 666 രൂപയുടെ സിക്‌സര്‍ പായ്ക്കില്‍ 3.5 ഡേറ്റയാണ് ലഭിക്കുക. 999 രൂപയുടെ പ്ലാനില്‍ മൂന്ന് ജിബി ഡേറ്റ ലഭിക്കും. 180 ദിവസം വാലിഡിറ്റിയാണ് ഇതിനുള്ളത്.

prp

Related posts

Leave a Reply

*