ബിഎസ്‌എന്‍എല്ലിന്‍റെ  ദീപം പ്ലാനിന് തുടക്കമായി

സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ബിഎസ്‌എന്‍എല്ലിന്‍റെ  ദീപം പ്ലാനിന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് നിലവില്‍ ഒരു കോടി ഒന്നേകാല്‍ ലക്ഷം പേരാണ് ബിഎസ്‌എന്‍എല്‍ ഉപയോഗിക്കുന്നത്. ഇതില്‍ 65 % ഉപഭോക്താക്കള്‍ ഡേറ്റ ഉപയോഗിക്കുന്നില്ല. 79 % ഫോണ്‍ വിളിക്കുന്നതിന് വേണ്ടിയാണ് തുക ചെലവിടുന്നത്. അവരെ ലക്ഷ്യമിട്ടാണ് ദീപം പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് കേരള ജനറല്‍ മാനേജര്‍ ഡോ. എസ്. ജ്യോതിശങ്കര്‍ അറിയിച്ചു. ദീപം പ്ലാനില്‍ രാജ്യമെമ്പാടും ബി.എസ് എന്‍.എല്ലിലേക്ക് സെക്കന്‍റിന് ഒരു പൈസയും, മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക്  റോമിങ്ങ് ഉള്‍പ്പെടെ 1.2 […]

‘ലൂട്ട് ലോ’ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍.

ഉപഭോതാക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി  ബി.എസ്.എന്‍.എല്‍. വീണ്ടും വന്നിരിക്കുകയാണ്. ‘ലൂട്ട് ലോ’ എന്ന പേരില്‍ പുതിയ ഓഫറുകളുമായാണ്   ബി.എസ്.എന്‍.എല്‍ ഇത്തവണ എത്തിയിരിക്കുന്നത്. 225 , 325 , 525 , 725, 799, 1125 , 1525 രൂപയുടെ പ്ലാനുകളാണ് ഇതിലുള്ളത്. 500 എംബി, 500 എംബി, 3 ജിബി, 7 ജിബി, 15 ജിബി, 30 ജിബി, 60 ജിബി, 90 ജിബി വരെ ഉപഭോതാക്കള്‍ക്ക് ഡാറ്റ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് . ശക്തമായ മത്സരമാണ് ഇപ്പോള്‍ ടെലികോം കമ്പനികള്‍ തമ്മില്‍ […]

ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റിന്‍റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍

തിരുവനന്തപുരം: ജിയോ അടക്കമുള്ള കമ്പനികള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കുന്നതിയി ഇന്‍റര്‍നെറ്റിന്‍റെ  വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്. നവംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ എത്തും. ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം എട്ട് എം.ബി.പി.എസിലേക്കും എട്ട് എം.ബി.പി.എസ് വേഗത്തിലുള്ള പ്ലാനുകള്‍ 10 എം.ബി.പി.എസിലേക്കും മാറ്റും. 249 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ രണ്ട് എം.ബിയാണ് ഇപ്പോഴത്തെ വേഗം. ഇത് എട്ട് എം.ബിയായി മാറും. മാസത്തില്‍ അഞ്ച് ജി.ബിയുടെ ഫെയര്‍ യൂസേജ് പരിധി അങ്ങനെ തന്നെ നിലനില്‍ക്കും. അഞ്ച് […]

സംസ്ഥാനത്ത് 2000 വൈഫൈ കേന്ദ്രങ്ങള്‍;കരാര്‍ ഏറ്റെടുക്കാന്‍ ബിഎസ്‌എന്‍എല്‍ ഒരുങ്ങുന്നു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഏറ്റവും വലിയ പദ്ധതിക്ക് കൈകോര്‍ക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. സംസ്ഥാനത്തെ പൊതുഇടങ്ങളില്‍ 2000 വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ ആണ്  ബിഎസ്‌എന്‍എല്ലിന് ലഭിച്ചിരിക്കുന്നത്. ഒന്‍പതു സംസ്ഥാനങ്ങളില്‍ വൈഫൈ സേവനം നല്‍കുന്ന ക്വാഡ്ജെന്‍ എന്ന യുഎസ് കമ്പനിയാണു കേരളത്തിലും ബിഎസ്‌എന്‍എല്ലിനു വേണ്ടി ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുക. മികച്ച ഇന്‍റര്‍നെറ്റ് സൗകര്യം    ഉറപ്പാക്കാനായി ബിഎസ്‌എന്‍എല്ലിന്‍റെ  എക്സ്ചേഞ്ചുകളില്‍ നിന്നു പ്രത്യേകം കേബിള്‍ വലിച്ചാണു പ്രാദേശിക വൈഫൈ ശൃംഖല സ്ഥാപിക്കുക. റെയില്‍വേ സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍, കോളജുകള്‍, സര്‍വകലാശാലകള്‍, ഒന്നാം ഗ്രേഡ് ലൈബ്രറികള്‍, […]

പുതിയ പാക്കേജുമായി ബി.എസ്.എന്‍.എല്‍

റിലയന്‍സും ജിയോയും  ലോകം അടക്കി വാഴാനൊരുങ്ങുമ്പോള്‍   അവരോടു മത്സരിക്കാന്‍ ഒരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍. ഇതിന്‍റെ  ഭാഗമായി ‘ഭാരത്1’ എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.  കൂടാതെ  ജിയോക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ട് ആകര്‍ഷകമായ നിരക്കില്‍ കോള്‍ഡാറ്റ പാക്കേജും ഒരുക്കിയിട്ടുണ്ട്. മൈക്രോമാക്സുമായി ചേര്‍ന്നാവും ‘ഭാരത്1’ പദ്ധതി അവതരിപ്പിക്കുക. ജിയോ 1,500 രൂപക്ക് മൊബൈല്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കുമ്പോള്‍  2,200 രൂപക്ക് ഹാന്‍സെറ്റ് നല്‍കാനാണ് ബിഎസ്‌എന്‍എല്ലിന്‍റെ  തീരുമാനം. ഇതോടൊപ്പം പ്രതിമാസം 97 രൂപക്ക് സമയ പരിധിധിയില്ലാതെ കോളും ഡാറ്റയും നല്‍കുന്നു.    

സൗജന്യ കോളുകളുമായി ബിഎസ്‌എന്‍എല്ലിന്‍റെ  ഫീച്ചര്‍ ഫോണ്‍ വരുന്നു

ന്യൂഡല്‍ഹി: ജിയോ ഫോണിനോട് മത്സരിക്കാന്‍ സൗജന്യ കോളുകളുമായി ബിഎസ്‌എന്‍എല്ലിന്‍റെ  ഫീച്ചര്‍ ഫോണ്‍ വരുന്നു. രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ലാവ, മൈക്രോമാക്സ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഫീച്ചര്‍ ഫോണ്‍ അതരിപ്പിക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന 85 ശതമാനം പേരും അടുത്തായി  സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ താല്‍പര്യമില്ലാത്തവരാണെന്നാണ് മൊബൈല്‍ മാര്‍ക്കറ്റിങ് അസോസിയേഷന്‍റെ  അടുത്തകാലത്തെ പഠനം വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് പല കമ്പനികളും സ്മാര്‍ട്ട്ഫോണ്‍ വിട്ട് ഫീച്ചര്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രധാനമായും  ഗ്രാമീണ […]