‘ലൂട്ട് ലോ’ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍.

ഉപഭോതാക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി  ബി.എസ്.എന്‍.എല്‍. വീണ്ടും വന്നിരിക്കുകയാണ്. ‘ലൂട്ട് ലോ’ എന്ന പേരില്‍ പുതിയ ഓഫറുകളുമായാണ്   ബി.എസ്.എന്‍.എല്‍ ഇത്തവണ എത്തിയിരിക്കുന്നത്.

225 , 325 , 525 , 725, 799, 1125 , 1525 രൂപയുടെ പ്ലാനുകളാണ് ഇതിലുള്ളത്. 500 എംബി, 500 എംബി, 3 ജിബി, 7 ജിബി, 15 ജിബി, 30 ജിബി, 60 ജിബി, 90 ജിബി വരെ ഉപഭോതാക്കള്‍ക്ക് ഡാറ്റ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് .

ശക്തമായ മത്സരമാണ് ഇപ്പോള്‍ ടെലികോം കമ്പനികള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ ഓഫര്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചേക്കുമെന്നാണ് കരുതുന്നത്.

prp

Related posts

Leave a Reply

*