ബിഎസ്‌എന്‍എല്ലിന്‍റെ  ദീപം പ്ലാനിന് തുടക്കമായി

സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ബിഎസ്‌എന്‍എല്ലിന്‍റെ  ദീപം പ്ലാനിന് തുടക്കം കുറിച്ചു.

സംസ്ഥാനത്ത് നിലവില്‍ ഒരു കോടി ഒന്നേകാല്‍ ലക്ഷം പേരാണ് ബിഎസ്‌എന്‍എല്‍ ഉപയോഗിക്കുന്നത്. ഇതില്‍ 65 % ഉപഭോക്താക്കള്‍ ഡേറ്റ ഉപയോഗിക്കുന്നില്ല. 79 % ഫോണ്‍ വിളിക്കുന്നതിന് വേണ്ടിയാണ് തുക ചെലവിടുന്നത്. അവരെ ലക്ഷ്യമിട്ടാണ് ദീപം പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് കേരള ജനറല്‍ മാനേജര്‍ ഡോ. എസ്. ജ്യോതിശങ്കര്‍ അറിയിച്ചു.

ദീപം പ്ലാനില്‍ രാജ്യമെമ്പാടും ബി.എസ് എന്‍.എല്ലിലേക്ക് സെക്കന്‍റിന് ഒരു പൈസയും, മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക്  റോമിങ്ങ് ഉള്‍പ്പെടെ 1.2 പൈസയുമാണ്. 180 ദിവസമാണ് പ്ലാനിന്‍റെ  വാലിഡിറ്റി.

prp

Related posts

Leave a Reply

*