സംസ്ഥാനത്ത് 2000 വൈഫൈ കേന്ദ്രങ്ങള്‍;കരാര്‍ ഏറ്റെടുക്കാന്‍ ബിഎസ്‌എന്‍എല്‍ ഒരുങ്ങുന്നു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഏറ്റവും വലിയ പദ്ധതിക്ക് കൈകോര്‍ക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. സംസ്ഥാനത്തെ പൊതുഇടങ്ങളില്‍ 2000 വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ ആണ്  ബിഎസ്‌എന്‍എല്ലിന് ലഭിച്ചിരിക്കുന്നത്.

ഒന്‍പതു സംസ്ഥാനങ്ങളില്‍ വൈഫൈ സേവനം നല്‍കുന്ന ക്വാഡ്ജെന്‍ എന്ന യുഎസ് കമ്പനിയാണു കേരളത്തിലും ബിഎസ്‌എന്‍എല്ലിനു വേണ്ടി ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുക. മികച്ച ഇന്‍റര്‍നെറ്റ് സൗകര്യം    ഉറപ്പാക്കാനായി ബിഎസ്‌എന്‍എല്ലിന്‍റെ  എക്സ്ചേഞ്ചുകളില്‍ നിന്നു പ്രത്യേകം കേബിള്‍ വലിച്ചാണു പ്രാദേശിക വൈഫൈ ശൃംഖല സ്ഥാപിക്കുക.

റെയില്‍വേ സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍, കോളജുകള്‍, സര്‍വകലാശാലകള്‍, ഒന്നാം ഗ്രേഡ് ലൈബ്രറികള്‍, പാര്‍ക്കുകള്‍, മറ്റു പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി പരമാവധി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന 2000 ഇടങ്ങള്‍ വൈഫൈ സ്ഥാപിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്. ഒന്നാംഘട്ടം നാലുമാസം കൊണ്ടും രണ്ടാംഘട്ടം ഏഴുമാസം കൊണ്ടും പൂര്‍ത്തിയാക്കും

prp

Related posts

Leave a Reply

*