ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റിന്‍റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍

തിരുവനന്തപുരം: ജിയോ അടക്കമുള്ള കമ്പനികള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കുന്നതിയി ഇന്‍റര്‍നെറ്റിന്‍റെ  വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്. നവംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ എത്തും.

ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം എട്ട് എം.ബി.പി.എസിലേക്കും എട്ട് എം.ബി.പി.എസ് വേഗത്തിലുള്ള പ്ലാനുകള്‍ 10 എം.ബി.പി.എസിലേക്കും മാറ്റും.

249 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ രണ്ട് എം.ബിയാണ് ഇപ്പോഴത്തെ വേഗം. ഇത് എട്ട് എം.ബിയായി മാറും. മാസത്തില്‍ അഞ്ച് ജി.ബിയുടെ ഫെയര്‍ യൂസേജ് പരിധി അങ്ങനെ തന്നെ നിലനില്‍ക്കും. അഞ്ച് ജി.ബിക്ക് ശേഷം ഒരു എം.ബി.പി.എസ് ആയിരിക്കും വേഗത.

നിരക്കില്‍ വ്യത്യാസം ഉണ്ടാകുന്നില്ലാത്തതിനാല്‍ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനൊപ്പം കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ്  ബിഎസ്എന്‍എല്‍  ലക്ഷ്യം വെക്കുന്നത്.

 

 

prp

Related posts

Leave a Reply

*