സഹജീവികളോടുള്ള ക്രൂരത ഇങ്ങനെയോ?ഇംഗ്ലീഷ് അക്ഷരം പഠിക്കാത്തതിന് നായയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു

വളര്‍ത്തുമൃഗങ്ങള്‍ക്ക് പലവിധത്തിലുള്ള പരിശീലനങ്ങള്‍ നല്‍കുന്നത് സ്വാഭാവിക കാഴ്ചയാണ്. ഇതിന്‍റെ പേരില്‍ അവയെ ക്രൂരമായി ശിക്ഷിക്കുന്നതും കുറവല്ല. എന്നാല്‍ എഴുതാന്‍ അറിയാത്തതിന് വളര്‍ത്തു മൃഗങ്ങളെ ശിക്ഷിച്ചാലോ…

അത്തരത്തില്‍  ഇംഗ്ലീഷ് അക്ഷരം പഠിക്കാത്തതിന് നായയെ യുവാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ  പുതിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വീഡിയോ കാണാം.

നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള അനാവശ്യ ശ്രമമാണ് യുവാവ് നടത്തുന്നത്.  ഒരോ തവണ യുവാവ് മര്‍ദ്ദിക്കുമ്പോഴും ഒന്നും മനസ്സിലാകാതെ നായ അതെല്ലാം സഹിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. യുവാവിന്‍റെ ക്രൂരതയ്ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം മാനസിക വൈകല്യങ്ങള്‍ ചികിത്സിക്കപ്പെടേണ്ടതാണെന്നാണ് ഏവരുടേയും പക്ഷം.

prp

Related posts

Leave a Reply

*