അമ്മയുടെ ചിത്രം കണ്ടു;മോഷ്ടാവ് ഉടമയ്ക്ക് പേഴ്സ് തിരികെ നല്‍കി

ന്യൂഡല്‍ഹി : പേഴ്സില്‍ ഉടമയുടെ അമ്മയുടെ ചിത്രം കാണാനിടയായതിനാല്‍ മോഷ്ടിച്ച പേഴ്സ് കള്ളന്‍ തിരികെ നല്‍കി. ഡല്‍ഹിയിലെ ഒരു പോക്കറ്റടിക്കാരനാണ് പേഴ്സ് തിരികെ അയച്ചു നല്‍കിയത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു മധ്യപ്രദേശ് സ്വദേശിയായ മുഹമ്മദ് അസ്ലമിന്‍റെ  പേഴ്സ് പോക്കറ്റടിച്ചത്. പണം ഒഴികെയുള്ള വസ്തുക്കള്‍ തിരികെ ലഭിച്ചു

1200 രൂപ, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ് തുടങ്ങി പ്രധാനപ്പെട്ട രേഖകളാണ് പേഴ്സിലുണ്ടായിരുന്നത്. പേഴ്സ് മോഷണം പോയ ഉടനെ തന്നെ അസ്ലം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പണം ആവശ്യമുണ്ടായതിനാലാണ് പേഴ്സ് എടുത്തതെന്ന് പേഴ്സിനൊപ്പം ലഭിച്ച കുറിപ്പിലെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ മോഷ്ടാവ് പറഞ്ഞതായി അസ്ലം പറഞ്ഞു.  എന്തിനാണ് പേഴ്സ് തിരികെ തന്നതെന്ന ചോദ്യത്തിന് നിങ്ങളുടെ അമ്മയുടെ ചിത്രം അതില്‍ ഉണ്ടായിരുന്നു എന്നായിരുന്നു മോഷ്ടാവിന്‍റെ മറുപടി.

prp

Leave a Reply

*