‘ജീവാംശമായി’ എന്ന ഗാനം കോപ്പി തന്നെയായിരുന്നുവെന്ന് കൈലാസ് മേനോന്‍

ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രം ജനഹൃദയങ്ങള്‍ കീഴടക്കി കൂകി പായുകയാണ്. വിവാദങ്ങളിലേയ്ക്ക് കൂപ്പു കുത്തും മുന്‍പേ വിശദ വിവരങ്ങള്‍ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. പുതുമയാര്‍ന്ന പ്രമേയത്തിനൊപ്പം ഇമ്പമാര്‍ന്ന ഗാനങ്ങളുമാണ് ചിത്രത്തിന്‍റെ തനിമ കൂട്ടുന്നത്. അതില്‍ ഏറ്റവും പ്രേക്ഷക പ്രീതിയേറിയ പാട്ടാണ് ജീവാംശമായി താനെ… ഈ ഗാനവും കോപ്പിയടി തന്നെയാണെന്ന് പറയുകയാണ് കൈലാസ് മേനോന്‍. അഞ്ച് വര്‍ഷം മുമ്പ് ലുലുവിന്‍റെ പരസ്യ ചിത്രത്തിന് വേണ്ടി ഒരുക്കിയ സംഗീതം തന്നെയാണ് ജീവാംശമായി […]

15000 പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍: പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്

നോയിഡ: ലഖ്നോവിലെ ലുലു മാളില്‍ അയ്യായിരം പേര്‍ക്ക് നേരിട്ടും പതിനായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. യുപിയില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഖ്നോവിലെ മാള്‍ നിശ്ചയിച്ചതിലും മുമ്പേ പൂര്‍ത്തികരിക്കുമെന്നും ലഖ്നൗവിന് പുറമെ നോയിഡയിലും വാരണാസിയിലും ലുലു മാളുകള്‍ നിര്‍മിക്കുമെന്നും .യൂസഫലി വ്യക്തമാക്കി. രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന ലഖ്നൗ ലുലു മാള്‍ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളാണ്.