അബു ജോണ്‍ കുരിശിങ്കലായി ഫഹദ്; ബിലാല്‍ എത്തുന്നത് ബോക്‌സോഫീസ് കീഴടക്കാന്‍

പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മമ്മൂട്ടി ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിയുടെ തകര്‍പ്പന്‍ അഭിനയമായിരുന്നു ചിത്രത്തിലെ ഹൈലൈറ്റ്. സംവിധായകനായ അമല്‍ നീരദ് പ്രേക്ഷകര്‍ക്കായി ഒരുക്കിയത് വമ്പന്‍ ചിത്രമായിരുന്നു. അമല്‍ നീരദും ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന് കഥ എഴുതിയത്.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബിഗ് ബിയില്‍ മനോജ് കെ ജയന്‍, ബാല, മംമ്‌ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചാണ്. അടുത്ത വര്‍ഷം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമെന്നാണ് സൂചനകള്‍.

അമല്‍ നീരദ് തന്നെയാണ് സെക്കന്‍ഡ് പാര്‍ട്ടായ ‘ബിലാല്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ചിത്രത്തിനായി കട്ട വെയിറ്റിംഗ് ആണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് കുറച്ചുകൂടി ആവേശം പകരുന്നതാണ്. ബിലാലില്‍ മലയാളത്തിന്‍റെ സ്വന്തം താരം ഫഹദ് ഫാസിലും എത്തുന്നു. അബു ജോണ്‍ കുരിശിങ്കലായാണ് ഫഹദ് ബിലാലിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

prp

Related posts

Leave a Reply

*