അതിരനിലെ പുതിയ ഗാനം പുറത്തുവിട്ടു- video

സെഞ്ചുറിയുടെ നിര്‍മ്മാണത്തില്‍ ഫഹദ് ഫാസില്‍ – സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ്‌ രാജ്‌, രണ്‍ജീ പണിക്കര്‍ തുടങ്ങിയ മികച്ച താരനിര തന്നെയുണ്ട്. ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. പ്രേമം, കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയാണിത്. ചിത്രം ഒരു റൊമാന്‍റിക്ക് ത്രില്ലറാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. […]

‘ശ്ശെടാ..അപ്പൊ ഇത് ഫഹദല്ലേ’? അമ്പരപ്പിച്ച്‌ ഞാന്‍ പ്രകാശന്‍റെ ഫാന്‍ മെയ്ഡ് വൈറല്‍ ടീസര്‍

സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്‍റെ ഞാന്‍ പ്രകാശന്‍ സിനിമയുടെ ടീസര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. തനി നാടന്‍ ശൈലിയിലുള്ള ഫഹദിന്‍റെ നര്‍മ്മവും അഭിനയ മുഹൂര്‍ത്തങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയുമായിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ ടീസര്‍ അതുപോലെ പുനര്‍ സൃഷ്ടിച്ച്‌ കൈയ്യടി വാങ്ങിയിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസിലായി ഈ ഫാന്‍ മെയ്ഡ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരന്‍, ശരിക്കും ഫഹദ് തന്നെയാണോ എന്നാണ് വീഡിയോ കണ്ട ഓരോരുത്തരുടേയും സംശയം. ഫഹദിനോടൊപ്പം കിടപിടിക്കുന്ന കിടിലന്‍ പ്രകടനമാണ് യുവാവ് കാഴ്ചവച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കല്യാണത്തിനൊപ്പം […]

മള്‍ട്ടിപ്ലക്‌സുകളില്‍ റെക്കാര്‍ഡ് കളക്ഷനുമായി വരത്തന്‍ മുന്നേറുന്നു

ഫഹദ് ഫാസിലിന്‍റെ പുതിയ ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത ഇപ്പോഴും ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഫഹദിന്‍റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായാണ് മാറാനുളള കുതിപ്പിലാണ് വരത്തന്‍. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മികച്ചൊരു ത്രില്ലര്‍ സിനിമയാണ്. മൗത്ത് പബ്ലിസിറ്റിയായിരുന്നു ചിത്രത്തിന്‍റെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. പഴകി പറഞ്ഞ പ്രമേയം ആണെങ്കിലും മേക്കിങ്ങ് കൊണ്ടും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സ് കൊണ്ടുമാണ് വരത്തന്‍ പ്രേക്ഷകര്‍ […]

അബു ജോണ്‍ കുരിശിങ്കലായി ഫഹദ്; ബിലാല്‍ എത്തുന്നത് ബോക്‌സോഫീസ് കീഴടക്കാന്‍

പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മമ്മൂട്ടി ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിയുടെ തകര്‍പ്പന്‍ അഭിനയമായിരുന്നു ചിത്രത്തിലെ ഹൈലൈറ്റ്. സംവിധായകനായ അമല്‍ നീരദ് പ്രേക്ഷകര്‍ക്കായി ഒരുക്കിയത് വമ്പന്‍ ചിത്രമായിരുന്നു. അമല്‍ നീരദും ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന് കഥ എഴുതിയത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബിഗ് ബിയില്‍ മനോജ് കെ ജയന്‍, ബാല, മംമ്‌ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചാണ്. അടുത്ത വര്‍ഷം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമെന്നാണ് സൂചനകള്‍. അമല്‍ […]

ത്രില്ലടിപ്പിക്കും ക്ലൈമാക്‌സ്‌; വരത്തന്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന്‍ മുന്നേറുന്നു

സമാനതകളില്ലാത്ത കഥാപാത്രങ്ങള്‍ ആയാസരഹിതമായി കൈകാര്യം ചെയ്യുന്ന ഫഹദ് ഫാസില്‍, ഫിലിം മേക്കിങിന് പുത്തന്‍ രൂപം കൊടുക്കുന്ന അമല്‍ നീരദ്, ഈ ഒരു കോമ്പിനേഷന്‍ പ്രതീക്ഷകള്‍ക്കപ്പുറത്ത് ത്രില്ലടിപ്പിക്കുന്ന ചിത്രമാണ് വരത്തന്‍. മലയാളത്തിന് അധികം പരിചയമില്ലാത്ത സര്‍വൈവല്‍ ത്രില്ലറെന്ന ജോണറില്‍ പെടുത്താവുന്ന സിനിമയാണ് വരത്തന്‍. മുന്‍വിധികളോടെ സമീപിക്കുന്നവരെ ആകാംഷകള്‍ക്കപ്പുറത്ത് ത്രില്ലടിപ്പിക്കും എന്നുപറഞ്ഞാലും അധികമാവില്ല.  നഗരജീവിതം മാത്രം പരിചയമുള്ള സാധുവായൊരു വരത്തന് ഗ്രാമപ്രദേശത്ത് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും അയാളത് അതിജീവിക്കുന്ന ത്രില്ലിങ്ങായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ദുബായില്‍ ജോലി ചെയ്യുന്ന മിടുക്കനായ ഐടി പ്രൊഫഷണലായ […]

വരത്തനിലെ സ്‌റ്റൈലന്‍ വീഡിയോ ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന വരത്തനിലെ രണ്ടാമത്തെ ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടു. ലിറിക്കല്‍ വീഡിയോ പുറത്തുവിട്ട് ഏറെ നാളുകള്‍ക്ക് ശേഷമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നസ്രിയ നസീമും ശ്രീനാഥ് ഭാസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് ഈണം നല്‍കിയിരിക്കുന്നത്. ഫഹദ് എബിനും ഐശ്വര്യ പ്രിയയുമായാണ് ചിത്രത്തിലെത്തുന്നത്. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് […]

ഫഹദ് ഓകെ പറഞ്ഞെങ്കില്‍ ഞാനെന്തിന് കേള്‍ക്കണം: ഐശ്വര്യ ലക്ഷ്മി

‘വരത്തനി’ലെ കഥാപാത്രം ആകാന്‍ എനിക്കു കഴിയുമെന്ന ആത്മവിശ്വാസം നല്‍കിയത് അമല്‍നീരദാണ്,’ ‘വരത്തന്‍’ എന്ന ചിത്രത്തിലെ നായിക ഐശ്വര്യലക്ഷ്മി പറയുന്നു. ‘വരത്തനി’ല്‍ പ്രിയ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ‘കഥ പറയാന്‍ വന്നപ്പോള്‍, ക്ഷമ പറഞ്ഞുകൊണ്ടാണ് അമല്‍ കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലില്‍ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയില്‍ കഥ പറയാന്‍ ശ്രമിക്കാം? എന്നായിരുന്നു അമലിന്‍റെ ആദ്യ ഡയലോഗ്. തുടര്‍ന്നാണ് ഫഹദാണ് ചിത്രത്തിലെ ഹീറോ എന്നകാര്യം പറയുന്നത്. ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റ് ആണെങ്കില്‍ […]

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച ഫഹദ് ഫാസിലിനെതിരെ സംഘപരിവാര്‍ ഗ്രൂപ്പുകളുടെ ഹേറ്റ് കാമ്പയിന്‍

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെതിരേ സോഷ്യല്‍മീഡിയയില്‍ ബഹിഷ്‌കരണ ക്യാംപയിന്‍. സംഘപരിവാര്‍ അനുകൂല സൈബര്‍ ഗ്രൂപ്പുകളിലാണ് ഫഹദിനെതിരേ ക്യാംപയിന്‍ സജീവമായിരിക്കുന്നത്. സമാന നിലപാടെടുത്ത പാര്‍വതിയടക്കമുള്ളവര്‍ക്കെതിരെ മമ്മൂട്ടി ഫാന്‍സുകാര്‍ പ്രചരണം നടത്തുന്ന വേളയില്‍ തന്നെയാണ് ഫഹദിനെ കേന്ദ്രീകരിച്ചുള്ള പ്രചരണവും നടക്കുന്നത്. ഇതിന് പിന്നില്‍ വര്‍ഗീയ അജണ്ടയുണ്ടെന്ന ആരോപണവും ശക്തമാണ്. അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാതെ ഫഹദ് ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചതുമുതല്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് ഫഹദിനെ സഖാവാക്കിയും ഉത്തമ കമ്മ്യൂണിസ്റ്റാക്കിയുമൊക്കെ വാഴ്‌ത്തുമ്പോള്‍ മറുവശത്ത് […]

കാടിന്‍റെ കഥ പറയുന്ന ചിത്രം,’കാര്‍ബണി’ലെ ആദ്യ ഗാനം പുറത്തെത്തി.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍.  ഫഹദ് ഫാസിലും, മമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന കാര്‍ബണിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. ചിത്രത്തില്‍ ഒരു ഗ്രാമീണ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ബോളിവുഡ് സംഗീത സവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. നെടുമുടി വേണു, സൌബിന്‍ ഷാഹിര്‍, മമ്ത മോഹന്‍ദാസ്, മണികണ്ഠന്‍, ദിലീഷ് പോത്തന്‍, സ്ഫടികം ജോര്‍ജ്  തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. കാടിന്‍റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കും […]

ഫഹദ് ഫാസില്‍ ചിത്രം ‘ട്രാന്‍സി’ന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

‘ട്രാന്‍സ്’ എന്ന പേരില്‍ ഫഹദ് നായകനായി പുതിയ അന്‍വര്‍ റഷീദ് ചിത്രം മലയാളത്തില്‍ ഒരുങ്ങുന്നു.  2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. നിസ്സംഗ ഭാവത്തോടെ ഫഹദ് ഇരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍. ഫഹദിന്‍റെ ഇരുവശത്തും തൂങ്ങി നില്‍ക്കുന്നത് പോലെ രണ്ട് പേരുടെ കാലുകള്‍. ഇങ്ങനെയാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിനായകന്‍, സൗബിന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരാണ് ട്രാന്‍സിലെ മറ്റു പ്രധാന […]