ഫഹദ് ഓകെ പറഞ്ഞെങ്കില്‍ ഞാനെന്തിന് കേള്‍ക്കണം: ഐശ്വര്യ ലക്ഷ്മി

‘വരത്തനി’ലെ കഥാപാത്രം ആകാന്‍ എനിക്കു കഴിയുമെന്ന ആത്മവിശ്വാസം നല്‍കിയത് അമല്‍നീരദാണ്,’ ‘വരത്തന്‍’ എന്ന ചിത്രത്തിലെ നായിക ഐശ്വര്യലക്ഷ്മി പറയുന്നു. ‘വരത്തനി’ല്‍ പ്രിയ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

‘കഥ പറയാന്‍ വന്നപ്പോള്‍, ക്ഷമ പറഞ്ഞുകൊണ്ടാണ് അമല്‍ കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലില്‍ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയില്‍ കഥ പറയാന്‍ ശ്രമിക്കാം? എന്നായിരുന്നു അമലിന്‍റെ ആദ്യ ഡയലോഗ്. തുടര്‍ന്നാണ് ഫഹദാണ് ചിത്രത്തിലെ ഹീറോ എന്നകാര്യം പറയുന്നത്. ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റ് ആണെങ്കില്‍ പിന്നെ ഞാനെന്തിന് കഥ കേള്‍ക്കണം,? എനിക്ക് പിന്നെ എന്താണ് ആലോചിക്കാന്‍ ഉള്ളത് എന്നാണ് ഞാനപ്പോള്‍ ചോദിച്ചത്.

അമല്‍ കഥ പറഞ്ഞു പൂര്‍ത്തിയാക്കിയപ്പോള്‍ കഥയില്‍ ഞാനും ഇംപ്രെസ്ഡ് ആയി. ഈ കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ എനിക്കാവുമെന്ന വിശ്വാസം അമലിനുണ്ടെങ്കില്‍ ഞാന്‍ ഓകെ ആണ് എന്ന് പറഞ്ഞു. സിനിമയ്ക്കു വേണ്ട പെര്‍ഫോന്‍മന്‍സ് എന്നില്‍ നിന്നും എടുക്കാന്‍ കഴിയും എന്നായിരുന്നു അമലിന്‍റെ വിശ്വാസം. അമലി ആ വിശ്വാസമാണ്, ‘വരത്തനി’ലെ പ്രിയ ആകാന്‍ എനിക്കു ആത്മവിശ്വാസം നല്‍കിയത്,’ഐശ്വര്യലക്ഷ്മി പറയുന്നു.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, ‘മായാനദി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഐശ്വര്യലക്ഷ്മി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘വരത്തന്‍’. ‘വരത്ത’നും ആസിഫ് അലി ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ആണ് ഇനി തിയേറ്ററില്‍ എത്താനുള്ള ഐശ്വര്യയുടെ സിനിമകള്‍.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍കടവില്‍’ കാളിദാസ് ജയറാമിന്‍റെ നായികയായും ഐശ്വര്യ എത്തുന്നുണ്ട്. ഒപ്പം, വിശാലിനെ നായകനാക്കി സുന്ദര്‍.സി ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഐശ്വര്യ. തമന്നയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

prp

Related posts

Leave a Reply

*