‘അര്‍ജന്‍റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവ്’ലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു

മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്ത ‘അര്‍ജന്‍റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവി’ലെ രണ്ടാമത്തെ വീഡിയോ സോംഗ് പുറത്തുവിട്ടു. “കാത്തുകാത്തേ” എന്ന ഈ ഗാനം സിതാര കൃഷ്ണകുമാ൪ ആണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു.

അശോകന്‍ ചരുവിലിന്‍റെ കഥയില്‍ ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ഈ കാളിദാസ് ജയറാം – ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.  മ്യൂസിക് 247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. ചിത്രം മാര്‍ച്ച്‌ 22ന് തീയേറ്ററുകളില്‍ എത്തും.

Related posts

Leave a Reply

*