പത്തനംതിട്ടയില്‍ ഭൂചലനം

പത്തനംതിട്ട: ജില്ലയിലെ വിവിധ സ്ഥലത്ത് ഭൂചലനം ഉണ്ടായതായി സംശയം. പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകള്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കുരമ്പാല തെക്ക്, കുടശനാട് എന്നീ മേഖലകളിലാണ് ഭൂചലനം ഉണ്ടായതായി സംശയിക്കുന്നത്.

ഈ പ്രദേശങ്ങളില്‍ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പല ഭാഗത്തെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്.

അതേസമയം, ഇതിനെ സംബന്ധിച്ച്‌ ഒൗദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കൈവശമുള്ള ഉപകരണങ്ങളില്‍ ഇപ്പോഴുണ്ടായെന്നു പറയുന്ന ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*