തൃശൂരില്‍ നേരിയ ഭൂചലനം

തൃശ്ശൂര്‍:  തൃശൂരില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടുകൂടി ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല. തൃശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോള്‍, മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. വീടിന്‍റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ ഭൂചലനം

പത്തനംതിട്ട: ജില്ലയിലെ വിവിധ സ്ഥലത്ത് ഭൂചലനം ഉണ്ടായതായി സംശയം. പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകള്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കുരമ്പാല തെക്ക്, കുടശനാട് എന്നീ മേഖലകളിലാണ് ഭൂചലനം ഉണ്ടായതായി സംശയിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പല ഭാഗത്തെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്. അതേസമയം, ഇതിനെ സംബന്ധിച്ച്‌ ഒൗദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കൈവശമുള്ള ഉപകരണങ്ങളില്‍ ഇപ്പോഴുണ്ടായെന്നു പറയുന്ന ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് ഏഴിടത്ത് ഉരുള്‍പ്പൊട്ടല്‍

കോഴിക്കോട്: കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പ്പൊട്ടി. കക്കയത്ത് രണ്ടിടത്തും ഉരുള്‍പ്പൊട്ടിയിട്ടുണ്ട്, മരയോര മേഖലയില്‍ കണ്ണപ്പന്‍ കുണ്ട്, മട്ടിമല,തലയാട് തുടങ്ങിയവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. നായാടുംപോയിലില്‍ വെള്ളം കയറി. മലയോര പ്രദേശങ്ങളില്‍ മലവെള്ള പ്പാച്ചിലിന് സാധ്യതയുണ്ട്. താമരശ്ശേരിയില്‍ ചിപ്പിലിതോടും ഒമ്പതാം വളവിലുമാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്.   മുറിപ്പുഴ വനത്തിലും ഉരുള്‍പ്പൊട്ടി. തിരുവമ്പാടി, ഈനാമ്പുഴ ടൗണിലും വെള്ളം കയറിയിട്ടുണ്ട്. പുതുപ്പാടിയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വയനാട്ടിലും ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. കുറിച്യര്‍ മലയിലാണ് ഉരുള്‍പ്പൊട്ടിയത്. കനത്ത മഴയില്‍ മൂന്നാര്‍ […]

തിരുവനന്തപുരത്ത് നേരിയ ഭൂചലനം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ മാപിനിയില്‍ രണ്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിലാണ് ഏറെ അനുഭവപ്പെട്ടത്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് 7.45 ഓടെയായിരുന്നു നേരിയ ഭൂചലനം അനുഭവപ്പെട്ടത്.വെഞ്ഞാറമൂട്, കല്ലറ, ഭൂതമടക്കി, കരിച്ച, പുല്ലമ്പാറ, ശാസ്താംനട, പരപ്പില്‍, ചെറുവാളം, പാലുവള്ളി, മുതുവിള, തെങ്ങുംകോട്, വാഴത്തോപ്പ് പച്ച, തണ്ണിയം, മിതൃമ്മല ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന്‍റെ പ്രഭവകേന്ദ്രം കണ്ടെത്തിയിട്ടില്ല. വാമനപുരം നദിയുടെ കരയില്‍ 70 കളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായും […]

കോഴിക്കോട് ഉരുള്‍പൊട്ടല്‍; മരണം മൂന്നായി

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ക​രി​ഞ്ചോ​ല സ്വ​ദേ​ശി അ​ബ്ദു​ള്‍ സാ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ല്‍​ന(9)​യും സ​ഹോ​ദ​ര​നും മ​റ്റൊ​രു കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. അ​തേ​സ​മ​യം കാ​ണാ​താ​യ ഒ​രു കു​ട്ടി​യെ കൂ​ടി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തെ​ടു​ത്തു. കാ​ണാ​താ​യ എ​ട്ട് പേ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ച്ചു​വ​രി​കാ​യാ​ണ്. ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഹ​സ​ന്‍, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന […]

ഡല്‍ഹിയില്‍ നേരിയ ഭൂചലനം

ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കി വീണ്ടും ഭൂചലനം. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. അഫ്ഗാനില്‍ 6.6 തീവ്രതയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.  

കേരളത്തില്‍ വീണ്ടും നേരിയ ഭൂചലനം

  കൊല്ലം: ഡിസംബറില്‍ ആവര്‍ത്തിക്കുന്ന ഭൂചലനം വീണ്ടും. കേരളത്തിലെ പല സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പട്ടു. ബുധനാഴ്ച രാത്രിയോടെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ഭൂചലനത്തില്‍ ചില വീടുകളിലെ ഓടുകള്‍ ഇളകി വീണതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കാര്യമായ നാശനഷ്ടം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനം മുന്നുസെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് നീണ്ടുനിന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം […]

ഭൂമിയെ തൂത്തെറിയാന്‍ സൗരക്കാറ്റ് വന്നേക്കാമെന്നു ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്

ഭൂമിയെ തൂത്തെറിയാന്‍ കഴിയുന്ന സൗരക്കാറ്റ് വന്നേക്കാം എന്നു ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്. ദുരന്തത്തിനു മുന്നോടിയായുള്ള അറിയിപ്പു മനുഷ്യര്‍ക്കു 15 മിനിറ്റു മുമ്പ് മാത്രമായിരിക്കും ലഭിക്കുക എന്നും ഭൂമിക്കും സൂര്യനുമിടയില്‍ വലിയ ഒരു കാന്തികഡിഫ്ലക്ടര്‍ സ്ഥാപിക്കുക എന്നതാണു വിനാശകാരിയായ കിരണങ്ങളെ വഴിതിരിച്ചു വിടാനുള്ള ഏകമാര്‍ഗം എന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് പന്ത്രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സുര്യജ്വലനം ഭൂമിയില്‍ സംഭവിച്ചിരുന്നു. സൂര്യനിലെ കൊറോല്‍ മാസ് ഇജക്ഷനാണ് സൗരക്കാറ്റായി സംഭവിക്കുന്നത്. ഭൂമിയുടെ കാന്തികമണ്ഡലത്തെ തകരാറിലാക്കാനും റേഡിയോതരംഗങ്ങളെ ബാധിക്കാനുംജീ […]

ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനം; മരണം 328 കവിഞ്ഞു

ബാഗ്ദാദ്: ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 328 കവിഞ്ഞു. 4000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇറാന്‍ ആഭ്യന്തര മന്ത്രി റഹ്മാനി ഫാസിലിയുടെ നേതൃത്വത്തില്‍ ഒരു സംഘം മന്ത്രിമാരെ പ്രസിഡണ്ട് ഹസന്‍ റൂഹാനി നിയോഗിച്ചിട്ടുണ്ട്.  പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുക, വേണ്ട സഹായങ്ങള്‍ എത്തിക്കുക എന്നിവയാണ് ഇവരുടെ ദൗത്യ ലക്ഷ്യം. ഭൂചലനമുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. ദുരിതത്തിലായവര്‍ക്ക് ഭക്ഷണമടക്കമുള്ള സഹായങ്ങളും എത്തിത്തുടങ്ങി. ഇറാനിയന്‍ നഗരമായ സാര്‍പോളെ സഹാബിലാണ് ഏറ്റവും കൂടുതല്‍ ദുരന്തം ബാധിച്ചതെന്നാണ് കണക്ക്. […]

ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി : ഇടുക്കിയില്‍ അണക്കെട്ടിനോട് ചേര്‍ന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.52നാണ് ചെറുതോണി, മൂലമറ്റം, കുളമാവ്, എന്നിവിടങ്ങളില്‍ എഴ് സെക്കന്റ് വരെ നീണ്ട  ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അണക്കെട്ടുകളെ ഭൂചലനം ബാധിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.