ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂകമ്പം; 135 മരണം

ടെഹ്റാന്‍: ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തില്‍ 135 പേര്‍ മരിച്ചു. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയായ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. മണ്ണിടിച്ചിലും ഉണ്ടായി. മദ്ധ്യപൂര്‍വേഷ്യ,കുവൈത്ത്, യു.എ.ഇ, തുര്‍ക്കി എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇറാക്ക് അതിര്‍ത്തിയില്‍നിന്ന് 15 കിലോമീറ്റര്‍ മാറി സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്‍റെ എമര്‍ജന്‍സി സര്‍വീസസ് സംഘം പറഞ്ഞു. […]

ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 13 മരണം

ബീജിംഗ്: ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ സിച്ചുവാനിലുണ്ടായ ഭൂകമ്പത്തില്‍ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.  റിക്ടര്‍ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്ബം പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20നാണ് ഉണ്ടായത്. മരിച്ചവരില്‍ വിനോദ സഞ്ചാരികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ചെന്‍ഗ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. സൈന്യവും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകന്പത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.2008ല്‍  സിച്ചുവാന്‍ […]