ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂകമ്പം; 135 മരണം

ടെഹ്റാന്‍: ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തില്‍ 135 പേര്‍ മരിച്ചു. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയായ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. മണ്ണിടിച്ചിലും ഉണ്ടായി.

മദ്ധ്യപൂര്‍വേഷ്യ,കുവൈത്ത്, യു.എ.ഇ, തുര്‍ക്കി എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇറാക്ക് അതിര്‍ത്തിയില്‍നിന്ന് 15 കിലോമീറ്റര്‍ മാറി സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്‍റെ എമര്‍ജന്‍സി സര്‍വീസസ് സംഘം പറഞ്ഞു. ഇവിടെ 60 പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ് ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

 

prp

Related posts

Leave a Reply

*