ടെഹ്റാന്‍: നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തതിന് പത്തൊന്‍പതുകാരിയെ അറസ്റ്റു ചെയ്‌തതില്‍ പ്രതിഷേധിച്ച് ഇറാനില്‍ സ്‌ത്രീകള്‍ തെരുവില്‍ നൃത്തം ചെയ്‌തു. മെയ്‌ദേ ഹൊജാബ്രി എന്ന നര്‍ത്തകിയെയാണ് തന്‍റെ മുറിക്കുള്ളില്‍ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്‌തതിന് ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്‌ത്. ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ സ്‌ത്രീകള്‍ പൊതുവിടങ്ങളില്‍ നൃത്തം ചെയ്യുന്നത് നിയമവിരുദ്ധമാണ്. പൊതുസ്ഥലത്ത് സ്‌ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിച്ചിരിക്കണമെന്നും നിയമമുണ്ട്. ഈ നിയമങ്ങള്‍ ഉപയോഗിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ നൃത്ത വീഡിയോ പോസ്റ്റ് ചെയ്‌തതിന് കൗമാരക്കാരിയെ അറസ്റ്റ് ചെയ്യാന്‍ […]
Tag: iran
ഇറാനില്‍ വിഷക്കൂണ്‍ കഴിച്ച് 11 മരണം ; 800 പേര്‍ ഗുരുതരാവസ്ഥയില്‍
ഇറാന്‍: ഇറാനില്‍ വിഷക്കൂണ്‍ കഴിച്ച് 11 പേര്‍ മരിച്ചു. 800 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്തമഴയെ തുടര്‍ന്ന് ഇറാനിലെ പടിഞ്ഞാറന്‍ ഭാഗത്ത് വിഷക്കൂണുകള്‍ മുളച്ച് പൊന്തിയതിനെ തുടര്‍ന്നാണീ പ്രതിസന്ധി സംജാതമായിരിക്കുന്നത്. യഥാര്‍ത്ഥ കൂണുമായി സാമ്യമുള്ള വിഷക്കൂണ്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നത്. ഇക്കാരണത്താല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമുള്ളവര്‍ കൂണ്‍ കഴിക്കുന്നതിന് മുമ്പ് മുന്‍കരുതലെടുക്കേണ്ടതാണെന്ന് നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ കൂണില്‍ നിന്നും വിഷം അകത്തായാല്‍ അതിന് ഫലപ്രദമായ ചികിത്സയില്ലെന്നതാണ് പ്രശ്‌നമായിത്തീരുന്നത്. ഇക്കൂട്ടത്തില്‍ നിരവധി പേര്‍ക്ക് പിന്നീട് ലിവര്‍ മാറ്റി വയ്‌ക്കേണ്ട […]
ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനം; മരണം 328 കവിഞ്ഞു
ബാഗ്ദാദ്: ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 328 കവിഞ്ഞു. 4000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇറാന്‍ ആഭ്യന്തര മന്ത്രി റഹ്മാനി ഫാസിലിയുടെ നേതൃത്വത്തില്‍ ഒരു സംഘം മന്ത്രിമാരെ പ്രസിഡണ്ട് ഹസന്‍ റൂഹാനി നിയോഗിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുക, വേണ്ട സഹായങ്ങള്‍ എത്തിക്കുക എന്നിവയാണ് ഇവരുടെ ദൗത്യ ലക്ഷ്യം. ഭൂചലനമുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. ദുരിതത്തിലായവര്‍ക്ക് ഭക്ഷണമടക്കമുള്ള സഹായങ്ങളും എത്തിത്തുടങ്ങി. ഇറാനിയന്‍ നഗരമായ സാര്‍പോളെ സഹാബിലാണ് ഏറ്റവും കൂടുതല്‍ ദുരന്തം ബാധിച്ചതെന്നാണ് കണക്ക്. […]
ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂകമ്പം; 135 മരണം
ടെഹ്റാന്‍: ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തില്‍ 135 പേര്‍ മരിച്ചു. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയായ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. മണ്ണിടിച്ചിലും ഉണ്ടായി. മദ്ധ്യപൂര്‍വേഷ്യ,കുവൈത്ത്, യു.എ.ഇ, തുര്‍ക്കി എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇറാക്ക് അതിര്‍ത്തിയില്‍നിന്ന് 15 കിലോമീറ്റര്‍ മാറി സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്‍റെ എമര്‍ജന്‍സി സര്‍വീസസ് സംഘം പറഞ്ഞു. […]




