ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനം; മരണം 328 കവിഞ്ഞു

ബാഗ്ദാദ്: ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 328 കവിഞ്ഞു. 4000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇറാന്‍ ആഭ്യന്തര മന്ത്രി റഹ്മാനി ഫാസിലിയുടെ നേതൃത്വത്തില്‍ ഒരു സംഘം മന്ത്രിമാരെ പ്രസിഡണ്ട് ഹസന്‍ റൂഹാനി നിയോഗിച്ചിട്ടുണ്ട്.  പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുക, വേണ്ട സഹായങ്ങള്‍ എത്തിക്കുക എന്നിവയാണ് ഇവരുടെ ദൗത്യ ലക്ഷ്യം.

ഭൂചലനമുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. ദുരിതത്തിലായവര്‍ക്ക് ഭക്ഷണമടക്കമുള്ള സഹായങ്ങളും എത്തിത്തുടങ്ങി. ഇറാനിയന്‍ നഗരമായ സാര്‍പോളെ സഹാബിലാണ് ഏറ്റവും കൂടുതല്‍ ദുരന്തം ബാധിച്ചതെന്നാണ് കണക്ക്. രാജ്യത്താകമാനം 70,000 പേരെ ബാധിച്ചുവെന്നാണ് പ്രാഥമിക വിവരം.

prp

Related posts

Leave a Reply

*