പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊലപ്പെടുത്തി

ചെന്നൈ: ചെന്നൈയിലെ ആഡമ്പാക്കത്തില്‍ പ്രണയം നിഷേധിച്ച യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊലപ്പെടുത്തി. ഇന്ദുജയെന്ന യുവതിയാണ്  ദാരുണമായി കൊല്ലപ്പെട്ടത്.

യുവതിയുടെ പുറകെ കാലങ്ങളായി പ്രണയാഭ്യര്‍ഥനയുമായി നടക്കുന്ന യുവാവാണ് കൊലപാതക കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ആളിപ്പടരുന്ന തീയില്‍ നിന്ന്‍ മകളെ രക്ഷിക്കാന്‍ ശ്രമിച്ച  അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു.

അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. സഹോദരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

prp

Related posts

Leave a Reply

*