മനില: ആസിയാന്‍ ഉച്ചകോടി വേദിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഗാനം ആലപിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുര്‍ട്ടെറ്റ്. ‘നിങ്ങള്‍ എന്‍റെ ലോകത്തിന്‍റെ വെളിച്ചമാണ്, എന്‍റെ ഹൃദയത്തിന്‍റെ പാതിയും’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. വീഡിയോ കാണാം.
ആസിയാന്‍ ഉച്ചകോടി നടക്കുന്നതിനിടെ അത്താഴമൊരുക്കിയ വേദിയിലാണ് ട്രംപിന് വേണ്ടി ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് ഗാനം ആലപിച്ചത്. പ്രശസ്ത പോപ് ഗായികക്കൊപ്പമാണ് ഡ്യുര്‍ട്ടെറ്റ് പാടിയത്. ട്രംപും വേദിയിലുണ്ടായിരുന്നു.

